Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അമ്മ മരിച്ച് ആഴ്ചയ്ക്കുള്ളിൽ മകളെയും നഷ്ടമായി,പാനൂരിലെ അരുംകൊലയിൽ നടുക്കം മാറാതെ ഖത്തറിലെ പ്രവാസി സമൂഹം

October 22, 2022

October 22, 2022

അൻവർ പാലേരി
ദോഹ : ഖത്തർ പ്രവാസിയുടെ മകൾ കണ്ണൂരിലെ പാനൂരിൽ വീട്ടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം മാറാതെ ഖത്തറിലെ പ്രവാസി സമൂഹം.കഴിഞ്ഞ 25 വർഷത്തിലധികമായി ഖത്തറിൽ ലിമോസിൻ ഡ്രൈവറായ കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ(23)യാണ് ഇന്ന് ഉച്ചയോടെ പാനൂരിലെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ടത്.

ഖത്തറിൽ വലിയ സൗഹൃദവലയമുള്ള വിനോദിനെ മകൾ മരിച്ച വിവരം സുഹൃത്തുക്കൾ അറിയിച്ചിട്ടില്ല..മകൾക്ക് അപകടം പറ്റിയെന്നും അൽപം ഗുരുതരമാണെന്നും അറിയിച്ചാണ് സുഹൃത്തുക്കൾ ചേർന്ന് ഇന്നുച്ചയ്ക്ക് 2.45 നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് അയച്ചത്.

സുഹൃത്തുക്കളും ബന്ധുക്കളും നാട്ടകാരുമായി വിനോദുമായി അടുത്ത് ബന്ധം പുലർത്തുന്ന നിരവധി പേർ ഖത്തറിലുണ്ട്.തങ്ങളുടെ വീടിന് സമീപം ഇത്തരമൊരു അരുംകൊല നടന്നതിന്റെ ആഘാതം ഇപ്പോഴും ഇവർക്ക് വിശ്വസിക്കാനാവുന്നില്ല.

വിഷ്ണുപ്രിയയ്ക്ക് പുറമെ,വിപിന,വിസ്മയ,അരുൺ എന്നീ നാലുമക്കളാണ് വിനോദിനുള്ളത്.കൊല്ലപ്പെട്ട വിഷ്ണുപ്രയയുടെ സഹോദരൻ അരുൺ ഇന്ന് ഹൈദരാദിലെ ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ചെങ്കിലും വിവരമറിഞ്ഞു വീട്ടിലേക്ക് തിരിച്ചു.മൂത്തമകൾ വിപിന ഭർത്താവിനൊപ്പം ബഹ്റൈനിലായിരുന്നെങ്കിലും ഇപ്പോൾ നാട്ടിലുണ്ട്.

അവധി കഴിഞ്ഞു  കഴിഞ്ഞ സെപ്തംബർ ആദ്യം ഖത്തറിൽ തിരിച്ചെത്തിയ  വിനോദിന്റെ അമ്മ കഴിഞ്ഞയാഴ്ച നാട്ടിൽ മരണപ്പെട്ടിരുന്നു.ഇന്ന് മരണാനന്തര ചടങ്ങുകൾക്കായി എല്ലാവരും തൊട്ടടുത്ത തറവാട്ടുവീട്ടിലേക്ക് പോയെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കാൻ തടസ്സമുള്ളതിനാൽ വിഷ്ണുപ്രിയ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.ഈ സമയത്താണ് പ്രതി ശ്യാംജിത് വീട്ടിലെത്തി കൃത്യം നടത്തിയത്.ശ്യാംജിത്തും വിഷ്ണുപ്രിയയൂം സുഹൃത്തുക്കളായിരുന്നെങ്കിലും ഇവർക്കിടയിൽ പ്രണയബന്ധമുണ്ടായിരുന്നോ എന്ന കാര്യം വീട്ടുകാർക്കറിയില്ല.പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്.ഇയാളെത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News