Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നാളെ ഖത്തർ സന്ദർശിക്കും

August 22, 2022

August 22, 2022

ദോഹ : പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഖത്തറിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിനായി നാളെ യാത്ര തിരിക്കും.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ദോഹ സന്ദർശിക്കുന്നതെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.2022 ഏപ്രിലിൽ അധികാരമേറ്റതിന് ശേഷമുള്ള പാക് പ്രധാനമന്ത്രിയുടെ ആദ്യ ഖത്തർ സന്ദർശനമാണിത്. മന്ത്രിസഭയിലെ പ്രധാന അംഗങ്ങൾ ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കും.

രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഖത്തർ ഉന്നതതല  നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പം , ഊർജ മേഖലയിലെ സഹകരണം, വ്യാപാര, നിക്ഷേപ ബന്ധങ്ങൾ, ഖത്തറിലെ പാകിസ്ഥാൻ സ്വദേശികൾക്കുള്ള കൂടുതൽ തൊഴിലവസരങ്ങൾ എന്നിവയായിരിക്കും പ്രധാന ചർച്ചാ വിഷയങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News