Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇനി വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം

September 30, 2021

September 30, 2021

ദോഹ: ഖത്തറിൽ 50 വയസ്സിന്​ മുകളില്‍ പ്രായമുള്ളവര്‍ക്കും ഇനി കോവിഡ്​ വാക്​സിന്റെ  ബൂസ്​റ്റര്‍ ഡോസ്​ സ്വീകരിക്കാമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ എട്ടുമാസം പൂര്‍ത്തിയായവര്‍ക്ക്​ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ബൂസ്​റ്റര്‍ ഡോസിനായി വൈകാതെ ക്ഷണം ലഭിച്ചുതുടങ്ങുമെന്ന്​ അധികൃതര്‍വ്യക്തമാക്കി..

സെപ്​റ്റംബര്‍ 15 മുതലാണ്​ ഖത്തറില്‍ ഹൈ റിസ്​ക്​ വിഭാഗങ്ങള്‍ക്ക്​ കോവിഡ്​ വാക്​സിന്റെ മൂന്നാം ഡോസ്​ നല്‍കി തുടങ്ങിയത്​. 65 വയസ്സ്​ പിന്നിട്ടവര്‍, മാറാരോഗങ്ങള്‍ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ ബൂസ്​റ്റര്‍ ഡോസ്​ നല്‍കിയത്​. ഇത്​ 15 ദിവസം പിന്നിട്ടതിനു പിന്നാലെയാണ്​ അടുത്ത വിഭാഗമായ 50ന്​ മുകളില്‍ പ്രായമുള്ളവര്‍ക്കും അധിക പ്രതിരോധ കുത്തിവെപ്പ്​ നല്‍കാന്‍ തീരുമാനമായത്​. ഫൈസര്‍, മൊഡേണ വാക്​സിനുകളുടെ രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ എട്ട്​ മാസം തികഞ്ഞവരാണ്​ ബൂസ്​റ്റര്‍ ഡോസിന്​ യോഗ്യര്‍. ഇവര്‍ 12 മാസം തികയുന്നതിന് മുമ്പ്  അധിക ഡോസ്​ സ്വീകരിക്കണം.50ന്​ താഴെയുള്ള മറ്റു പ്രായവിഭാഗങ്ങള്‍ക്ക്​ വൈകാതെ തന്നെ ബൂസ്​റ്റര്‍ ഡോസുകള്‍ നല്‍കിത്തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.


Latest Related News