Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
നിർമാണ മേഖലയെ അടുത്തറിയാൻ പ്രൊജക്റ്റ് ഖത്തർ പ്രദർശനം,325 പ്രദർശകർ പങ്കെടുക്കും

May 23, 2023

May 23, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :മെയ് 29 മുതൽ ജൂൺ 1 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രോജക്റ്റ് ഖത്തർ 2023 പ്രദർശനത്തിൽ 325 പ്രദർശകർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.രാജ്യത്തിന്റെ നിർമാണ മേഖലയിലെ ഏറ്റവും പ്രധാന പ്രദർശനമാണിത്.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ വാണിജ്യ മന്ത്രാലയത്തിന്റെയും പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാലിന്റെയും സഹകരണത്തോടെയാണ് നിർമാണ മേഖലയിലെ ഏറ്റവും വലിയ പ്രദർശനമായ പ്രോജക്റ്റ് ഖത്തറിന്റെ പത്തൊൻപതാം പതിപ്പ് സംഘടിപ്പിക്കുന്നത്.ഗള്‍ഫ് മേഖലയിലെ നിര്‍മ്മാണ സാമഗ്രികളുടേയും ഉപകരണങ്ങളുടേയും പ്രദർശനത്തിന് പുറമെ പ്രമുഖ കെട്ടിട നിർമാണക്കമ്പനികളുടെ സാന്നിധ്യവും പ്രദര്ശനത്തെ വേറിട്ടതാക്കും.

25 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 325 പ്രദർശകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഐ.എഫ്.പി ജനറൽ മാനേജർ ഹൈദർ എംഷൈമേഷ് ദോഹയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
'ഖത്തർ നാഷണൽ വിഷൻ (ക്യുഎൻവി) 2030 പ്രകാരം രാജ്യത്തെ നിർമ്മാണ മേഖല വലിയ സാധ്യതകളാണ് മുന്നോട്ടുവെക്കുന്നത്.എണ്ണയെ ആശ്രയിക്കാത്ത, സുസ്ഥിരവും വൈവിധ്യമാർന്നതുമായ സമ്പദ്‌വ്യവസ്ഥയിലേക്ക് ഖ ത്തറിനെ മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.പ്രാദേശിക ഉൽ‌പ്പന്നങ്ങളും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ നിർമാണ മേഖലയുടെ പ്രാധാന്യവും ഉയർത്തിക്കാട്ടിക്കൊണ്ട് ഖത്തർ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രോജക്ട് ഖത്തറിന്റെ 19-ാം പതിപ്പ് പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു'-അദ്ദേഹം കൂട്ടിച്ചേർത്തു.

25 രാജ്യങ്ങളിൽ നിന്നുള്ള 120 രാജ്യാന്തര കമ്പനികൾക്ക് പുറമെ,8 വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക പവലിയനുകളും 200 പ്രാദേശിക കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കും. ഖത്തറിലെ നിക്ഷേപകര്‍ക്കും വിതരണക്കാര്‍ക്കും പ്രധാന ഉടമകള്‍ക്കും വാങ്ങുന്നവര്‍ക്കുമിടയിലെ തടസ്സങ്ങള്‍ നീക്കി ചലനാത്മക കെട്ടിട വ്യവസായത്തിന് ഉറച്ച നിക്ഷേപങ്ങളും അതിഭീമമായ വ്യാപാര ശേഷിയും നല്‍കുന്ന മേളയാകും പ്രൊജക്റ്റ് ഖത്തര്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News