Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച രണ്ടായിരത്തിലേറെ ലിറിക്ക ഗുളികകൾ കസ്റ്റംസ് പിടികൂടി

January 16, 2023

January 16, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച രണ്ടായിരത്തിലേറെ  ലിറിക്ക മയക്കുമരുന്ന് ഗുളികകൾ അധികൃതർ പിടികൂടി. എയർ കാർഗോ കസ്റ്റംസിലെയും പ്രൈവറ്റ് എയർപോർട്ട് അഡ്മിനിസ്ട്രേഷനിലെയും കസ്റ്റംസ് ഉദ്യോഗസ്ഥരാണ് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തത്.അകം പൊള്ളയായ മരത്തടിയിൽ ഒളിപ്പിച്ചാണ്  2,352 ഗുളികകൾ കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.

പിടിച്ചെടുത്ത നിരോധിത ഗുളികകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി..കഴിഞ്ഞയാഴ്ച ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കൊക്കൈൻ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ) അധികൃതർ പിടികൂടിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News