Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അതെ,അതും നിയമലംഘനമാണ്,ലോകകപ്പ് ട്രോഫിയുടെ വ്യാജ പതിപ്പുകൾ പിടിച്ചെടുത്തു

November 02, 2022

November 02, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട ചിഹ്നങ്ങളോ മറ്റ് ഔദ്യോഗിക പ്രതീകങ്ങളോ അനുമതിയില്ലാതെ നിർമിക്കുന്നതും വിൽപന നടത്തുന്നതും ഫിഫ ലോകകപ്പ് ആതിഥ്യത്വ നടപടികളുമായി ബന്ധപ്പെട്ട 2021 ലെ 10-ാം നമ്പർ നിയമത്തിന്റെ ചട്ട ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ ഖത്തറിൽ വിൽപനക്കായി വെച്ച 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികൾ പിടിച്ചെടുത്തതായും മന്ത്രാലയം അറിയിച്ചു.

ഇന്റലക്ച്വൽ പ്രോപ്പർട്ടി പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ സഹകരണത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യ  പ്രതിരോധ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വ്യാജ ട്രോഫികൾ കണ്ടെത്തിയത്..
വ്യാജ ഫിഫ ലോകകപ്പ് ട്രോഫികൾ വിൽക്കുന്ന ഒരു വെബ്‌സൈറ്റിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.ഫെഡറേഷൻ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷനിൽ (ഫിഫ) നിന്ന് മുൻകൂർ രേഖാമൂലമുള്ള സമ്മതം വാങ്ങാതെ, ഫിഫ ലോകകപ്പ് ഖത്തറുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിൽ വരുന്ന നിയമലംഘനങ്ങൾക്കെതിരെ നിരവധി ബോധവൽക്കരണ സന്ദേശങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്.

ബൗദ്ധിക സ്വത്തിനെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News