Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അലി ബിൻ അഹമ്മദ് സ്റ്റേഡിയത്തിൽ ഇന്ന് തീപാറും പോരാട്ടം,ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫിൽ ഓസിസും പെറുവും ഏറ്റുമുട്ടും

June 13, 2022

June 13, 2022

ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് ദോഹയിൽ തുടക്കമാകും.ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവും ആസ്‌ത്രേലിയയും തമ്മിലാണ് ആദ്യ പ്ലേ ഓഫ്.മത്സരത്തിൽ ഏറ്റുമുട്ടുക.രാത്രി 9 മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ നാലാം റൗണ്ടില്‍ യു.എ.ഇയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോൽപിച്ചാണ് ആസ്‌ത്രേലിയ പ്ലേ ഓഫ് പോരാട്ടത്തിന് യോഗ്യത നേടിയത്.പെറുവിനെ തോല്‍പ്പിക്കാന്‍ ഓസീസിനായാല്‍ ഈ ലോകകപ്പിൽ ആസ്‌ത്രേലിയ ബൂട്ടണിയും.

2006 മുതല്‍ എല്ലാ ലോകകപ്പുകളിലും കളിക്കുന്ന ആസ്‌ത്രേലിയക്ക് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.ലാറ്റിനമേരിക്കയില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ പെരുവിനോട് ഏറ്റുമുട്ടുമ്പോൾ കടുത്ത മത്സരത്തിന് അഹ്മദ് ബിന്‍ അലി സ്റ്റേഡിയം സാക്ഷിയാകുമെന്നാണ് വിലയിരുത്തൽ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News