Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ മലയാളി ബിസിനസ് പ്രമുഖന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ഓൺലൈൻ തട്ടിപ്പിന് ശ്രമം 

May 13, 2020

May 13, 2020

Newsroom Exclusive

ദോഹ : ഖത്തറിലെ മലയാളിയായ പ്രമുഖ ബിസിനസുകാരന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ഓൺലൈൻ തട്ടിപ്പിന് നീക്കം. മലപ്പുറം ചങ്ങരംകുളം സ്വദേശിയും എലൈറ്റ് ഗ്രൂപ്  ഉൾപെടെ നിരവധി സ്ഥാപനങ്ങളുടെ ഉടമയുമായ സി.വി മുഹമ്മദലിയുടെ പേരിലാണ് വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പിന് ശ്രമം നടക്കുന്നത്.

സി.വി മുഹമ്മദലിയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി അതേപേരിലുണ്ടാക്കിയ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം മെസ്സഞ്ചർ വഴി ബന്ധപ്പെട്ട് മൊബൈൽ നമ്പർ ആവശ്യപ്പെട്ടാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.  ഒരു മത്സരത്തിൽ പങ്കെടുക്കുന്നതിന് നാല്അക്ക ഓ.ടി.പി നമ്പർ അയക്കാമെന്നും  അത് തിരികെ അയക്കാനും ആവശ്യപ്പെടും.ഇതിൽ സംശയം തോന്നിയ എടപ്പാൾ നടുവട്ടം സ്വദേശി മൻസൂർ മുഹമ്മദലിയുടെ മൊബൈൽ നമ്പർ തരപ്പെടുത്തി നേരിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി ഇത്തരത്തിൽ നിരവധി കോളുകൾ തനിക്ക്  ലഭിച്ചതായും പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണെന്നും സി.വി മുഹമ്മദലി ന്യൂസ്‌റൂമിനോട് പറഞ്ഞു.മെസഞ്ചർ വഴിയും തിരിച്ചറിയാൻ പറ്റാത്ത നമ്പർ ഉപയോഗിച്ചുമാണ് തട്ടിപ്പു സംഘം ആളുകളുമായി ബന്ധപ്പെടുന്നത്. മൂന്നാമതൊരാളുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടോ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളോ ഹാക്ക് ചെയ്യാനുള്ള നമ്പറാണ് ഇത്തരത്തിൽ മറ്റൊരാൾ വഴി തട്ടിപ്പുകാർ ശേഖരിക്കുന്നതെന്നാണ് സൂചന. അന്വേഷണമുണ്ടായാൽ ഈ നമ്പർ ഫോർവേർഡ് ചെയ്ത ആളായിരിക്കും പിടിക്കപ്പെടുക.ഫെയ്‌സ്ബുക്കിൽ അധികം സജീവമല്ലാത്ത ആളുകളുടെ പ്രൊഫൈൽ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾക്ക് ശ്രമിക്കുന്നതെന്നും സൂചനയുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News