Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
രണ്ടാം ഘട്ടത്തിൽ ദോഹയിൽ നിന്ന് കേരളത്തിലേക്ക് മൂന്നാമതൊരു സർവീസ് കൂടി,കണ്ണൂരിലേക്കും സർവീസ് നടത്തും 

May 14, 2020

May 14, 2020

ദോഹ : പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് രണ്ടാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് മൂന്നാമതൊരു വിമാനം കൂടി അനുവദിച്ചു. കണ്ണൂരിലേക്കാണ് ഒരു വിമാനം കൂടി പുതുതായി അനുവദിച്ചത്. ഇതോടെ രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം മൂന്നായി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം മേയ് 19ന് കണ്ണൂരിലേക്ക് സർവീസ് ഉണ്ടായിരിക്കും.മേയ് 18ന് കോഴിക്കോട്ടേക്കും മേയ് 21 ന് കൊച്ചിക്കുമാണ് ദോഹയില്‍ നിന്ന് വിമാനമുള്ളത്.

കഴിഞ്ഞ ദിവസം ദോഹ യിലെ ഇന്ത്യന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച വിമാന ഷെഡ്യൂളില്‍ കേരളത്തിലേക്ക്  കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മാത്രമാണ് സര്‍വീസ് പ്രഖ്യാപിച്ചിരുന്നത്.ഇതിൽ കോഴിക്കോട് വിമാനത്തിലേക്കുള്ള ടിക്കറ്റുകളുടെ വിതരണം ഇതിനോടകം പൂർത്തിയായതായി ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ അറിയിച്ചു.അതേസമയം കൊച്ചി,കണ്ണൂർ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കുള്ള ടിക്കറ്റുകളുടെ വിതരണം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം ന്യൂസ്‌റൂമിനോട് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News