Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഒമാൻ എയറും ഖത്തർ എയർവെയ്‌സും കരാറിൽ ഒപ്പുവച്ചു,മസ്കത്തിനും ദോഹക്കുമിടയിൽ 21 പ്രതിദിന സർവീസുകൾ

September 24, 2022

September 24, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: 2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായി ഒമാൻ എയർ,ഖത്തർ എയർവേയ്‌സുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു.കരാർ പ്രകാരം,ലോകകപ്പിലേക്ക് സന്ദർശകരെ  എത്തിക്കുന്നതിനായി മസ്‌കത്തിനും ദോഹക്കുമിടയിൽ  ഒമാൻ എയർ 21 പ്രതിദിന വിമാന സർവീസുകൾ നടത്തും.

അറബ് ലോകം ഇതാദ്യമായി വലിയൊരു  ബ്ലോക്ക്ബസ്റ്റർ ഇവന്റിന്റെ ഭാഗമാകാൻ തയ്യാറെടുക്കുന്നസാഹചര്യത്തിൽ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണിതെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദി പറഞ്ഞു.

 ഒമാനും ഖത്തറിനും ഇടയിലുള്ള ടിക്കറ്റുകളും യാത്രകളും ഇരു കമ്പനികളും തമ്മിൽ കൈമാറുമെന്ന് ഒമാൻ എയർ സിഇഒ എഞ്ചിനീയർ അബ്ദുൽ അസീസ് ബിൻ സൗദ് അൽ റയ്‌സി വ്യക്തമാക്കി.. 

ഫ്‌ളൈ ദുബായ്,സൗദി  എയർലൈൻസ്,കുവൈത്ത് എയർലൈൻസ് ഉൾപെടെ ഗൾഫ് രാജ്യങ്ങളിലെ മുൻനിര വിമാനക്കമ്പനികളെല്ലാം ലോകകപ്പ് വേളയിൽ ദോഹക്കും തങ്ങളുടെ രാജ്യങ്ങൾക്കുമിടയിൽ നൂറിലധികം പ്രതിദിന ഷട്ടിൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News