Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മോശം കാലാവസ്ഥ,വെള്ളി,ശനി ദിവസങ്ങളിൽ ദോഹയിൽ നടത്താനിരുന്ന പ്രഥമ കയാക് ഫിഷിങ് മത്സരം മാറ്റിവച്ചു

June 15, 2023

June 15, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ നാളെയും മറ്റന്നാളുമായി നടത്താൻ നിശ്ചയിച്ചിരുന്ന പ്രഥമ കയാക് ഫിഷിങ് മത്സരം മാറ്റിവെച്ചു.മോശം കാലാവസ്ഥയെ തുടർന്ന് മത്സരം ജൂൺ 23, 24 തിയ്യതികളിലേക്ക് മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.

കഴിഞ്ഞ ദിവസം മുതൽ അനുഭവപ്പെടുന്ന ശക്തമായ കാറ്റ് അടുത്ത വാരാന്ത്യം വരെ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.ഈ സാഹചര്യത്തിലാണ് മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് തിയ്യതിയിൽ മാറ്റം വരുത്തുന്നതെന്നും  രജിസ്ട്രേഷൻ കാലാവധി ജൂൺ 22 വരെ നീട്ടിയതായും  ദോഹ പോർട്ട് സമൂഹ മാധ്യമ അക്കൗണ്ടിൽ വ്യക്തമാക്കി.

ദോഹ മറൈൻ സ്‌പോർട്‌സ് ക്ലബ്ബും ദോഹ തുറമുഖ അധികൃതരും ചേർന്നാണ് മത്സരം നടത്തുന്നത്. ദോഹ തുറമുഖത്തേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അൽ ബന്ദാർ ഏരിയയിലാണ് ഇവന്റ്. അൽ മിനയുടെ എതിർവശത്തെ പോർട്ട് ബേസിൻ ആണ് ഫിഷിങ് സോൺ. നാളെയും മറ്റന്നാളും (വെള്ളി, ശനി) ദിവസങ്ങളിലായി ഉച്ചയ്ക്ക് 3 മുതൽ രാത്രി 7 വരെയാണ് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്.

ഒറ്റ സീറ്റുകളുള്ള തോണികൾ വേണം മത്സരത്തിന് ഉപയോഗിക്കാൻ. പരമ്പരാഗത മീൻ പിടിത്ത ഉപകരണങ്ങളും വല, ചൂണ്ട, കൊളുത്ത് എന്നിവ ഉപയോഗിച്ചും മീൻ പിടിക്കാം. 2 ദിവസം കൊണ്ട് ഓരോ മത്സരാർഥികളും പിടിക്കുന്ന മീനുകളുടെ തൂക്കം വിലയിരുത്തിയാണ് വിജയികളെ പ്രഖ്യാപിക്കുക. വിജയികൾക്കും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും ആകർഷകമായ സമ്മാനങ്ങളുമുണ്ട്.

മറൈൻ ടൂറിസവും കായിക ഇനങ്ങളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കയാക് ഫിഷിങ് മത്സരം നടത്തുന്നത്. വേനൽക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പ്രധാന ഇനങ്ങളിലൊന്നാണ് ചെറുതോണികളിൽ ചൂണ്ടയിട്ട് മീൻ പിടിത്തം.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News