Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സൽവ അതിർത്തിക്ക് 9 കൊലോമീറ്റർ അകലെ ബസ് സർവീസുകൾ,അനധികൃത ഹയ്യ കാർഡുകൾ റദ്ദാക്കും

October 23, 2022

October 23, 2022

അൻവർ പാലേരി
ദോഹ : ലോകകപ്പ് കാണാനായി കരമാർഗം വരുന്നവരെ കൊണ്ടുവരുന്നതിന് ഖത്തർ അതിർത്തിക്കും 9 കിലോമീറ്റർ അകലെ  സൗദിയിൽ ബസ് സർവീസ് ഒരുക്കിയതായി  സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി  ഗതാഗത ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ എഞ്ചിനീയർ താനി അൽ-സറ അറിയിച്ചു.സൗദിയുമായി സഹകരിച്ച് ഇതിനായി പ്രത്യേകം ബസ് സ്റ്റേഷൻ ഒരുക്കിയിട്ടുണ്ടെന്നും ഇവിടെ നിന്നായിരിക്കും ലോകകപ്പ് സന്ദർശകരെ ഖത്തറിന്റെ ബസ്സുകളിൽ അബു സംറയിലേക്ക് കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കി.അൽ കാസ് ചാനലുമായി സംസാരിക്കുന്നതിനിടെയാണ് കരമാർഗം വരുന്നവർക്കുള്ള യാത്രാനിർദേശങ്ങൾ അദ്ദേഹം വിശദീകരിച്ചത്.

ബസ്സിൽ അബുസമ്ര പ്രവേശന കവാടത്തിലെത്തിച്ച് ഇവിടെയുള്ള കൗണ്ടറിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സന്ദർശകർക്ക് ഗ്രീറ്റ് ഏരിയയിലേക്ക് പോകാൻ സൗജന്യ ബസ് സർവീസ് ഉണ്ടായിരിക്കും.

ഇതിനിടെ,ഖത്തർ ലോകകപ്പ് കാണുന്നതിനായി അനധികൃതമായി നേടിയ ഹയ്യ കാർഡുകൾ റദ്ദാക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നിലവിൽ അംഗീകാരം നൽകിയ ഹയ്യ കാർഡുകൾ സൂക്ഷ്മപരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തിയാൽ റദ്ദാക്കും..മറ്റുള്ളവരുടെ ടിക്കറ്റ് നമ്പറുകൾ ഉപയോഗിച്ചും ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയും കരസ്ഥമാക്കിയ ഹയ്യ കാർഡുകളാണ് ഇത്തരത്തിൽ റദ്ദാക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News