Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഹയ്യ രജിസ്‌ട്രേഷൻ വഴി തൊഴിൽ തേടി ഖത്തറിലേക്ക് വരുന്നവർ വർധിക്കുന്നു,തൊഴിലില്ലായ്മ രൂക്ഷം

June 16, 2023

June 16, 2023

അൻവർ പാലേരി 

ദോഹ :ഹയ്യാ ആനുകൂല്യം പ്രയോജനപ്പെടുത്തി ഖത്തറിലേക്ക് വരുന്ന തൊഴിലന്വേഷകരുടെ എണ്ണം കൂടുന്നു.ലോകകപ്പിന് പിന്നാലെ വിനോദ സഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമാക്കി ഖത്തർ ഭരണകൂടം അനുവദിച്ച ആനുകൂല്യമാണ് ഇത്തരത്തിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്.

ഖത്തറിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമുള്ള വിനോദസഞ്ചാരികൾക്ക് www.hayya.qa എന്ന പ്ലാറ്റ്‌ഫോം വഴി നടപടിക്രമങ്ങൾ എളുപ്പമാക്കിയതോടെയാണ് കേരളത്തിൽ നിന്നുൾപെടെ തൊഴിലന്വേഷകർ വൻ തോതിൽ രാജ്യത്തേക്ക് എത്താൻ തുടങ്ങിയത്.അതേസമയം,ഇത്തരത്തിൽ വരുന്നവർക്ക് എവിടെയെങ്കിലും ജോലി ചെയ്യാനോ വിസയിലേക്ക് മാറാനോ അനുവാദമില്ല.ഈ യാഥാർഥ്യം മറച്ചുവെച്ചാണ് നാട്ടിലെ ട്രാവൽ ഏജൻസികൾ അടക്കം പലരെയും ഖത്തറിലേക്ക് അയക്കുന്നത്.

ലോകകപ്പിന് ശേഷം പൊതുവെ മന്ദഗതിയിലായ തൊഴിൽ വിപണിയിൽ പുതുതായി തൊഴിൽ തേടി എത്തുന്നവരുടെ ആധിക്യം വലിയ സമ്മർദമുണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ലോകകപ്പ് വേളയിൽ താൽക്കാലിക ജോലികൾക്കായി എത്തിയ നിരവധി പേർക്ക് കമ്പനികൾ പിന്നീട് എൻ.ഒ.സി നൽകിയതിനാൽ ഇത്തരക്കാരും നിലവിൽ ഏതെങ്കിലുമൊരു ജോലി കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.എവിടെയും ജോലി ശരിയാവാത്തതിനാൽ താമസ വാടക പോലും കൊടുക്കാൻ കഴിയാതെ മാസങ്ങളായി ദുരിതമനുഭവിക്കുന്നവർക്കിടയിലേക്കാണ് ഓരോ ദിവസവും പുതിയ തൊഴിലന്വേഷകരും എത്തുന്നത്.
"ഞങ്ങളുടെ സ്ഥാപനത്തിൽ ബയോഡാറ്റകൾ ഡ്രോപ് ചെയ്യാൻ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു.ദിവസവും നൂറുകണക്കിന് ബയോഡാറ്റകളാണ് ലഭിക്കുന്നത്.പരമാവധി ആളുകൾക്ക് ജോലി നൽകാൻ ശ്രമിക്കാറുണ്ട്.ഇപ്പോൾ വരുന്ന ബയോഡാറ്റകൾ നീക്കം ചെയ്യുന്നത് തന്നെ വലിയ ബാധ്യതയായിരിക്കുകയാണ്."-ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിൽ എച്.ആർ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.

ഏതെങ്കിലുമൊരു തസ്തികയിലേക്ക് ജീവനക്കാരെ തേടി പരസ്യം നൽകിയാലും ഇത് തന്നെയാണ് അവസ്ഥയെന്ന് വിവിധ സ്ഥാപനങ്ങൾക്ക് വേണ്ടി തൊഴിൽ പരസ്യം നൽകുന്നവരും സാക്ഷ്യപ്പെടുത്തുന്നു.

കോവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്ന  ഖത്തറിൽ ഡ്രൈവിങ് വിസയുള്ള നിരവധി പേരും ഹയ്യ പ്ലാറ്റ്‌ഫോം ആനുകൂല്യം പ്രയോജനപ്പെടുത്തി തിരിച്ചെത്തിയവരിൽ ഉൾപെടും.ജോലിയൊന്നും ലഭിച്ചില്ലെങ്കിൽ എങ്ങനെയെങ്കിലും ഒരു വാഹനം തരപ്പെടുത്തി ടാക്‌സിഓടിച്ചു ജീവിക്കാമെന്ന് കരുതിയാണ് പലരും തിരിച്ചു വന്നതെങ്കിലും ഇവരുടെ അവസ്ഥയും ഏറെ പരിതാപകരമാണ്.സ്‌കൂൾ അവധി കൂടി തുടങ്ങിയതോടെ നേരത്തെയുള്ള ഓട്ടവും നഷ്ടപ്പെട്ട ഈ വിഭാഗവും എങ്ങനെ ദിവസങ്ങൾ തള്ളിനീക്കുമെന്ന ആശങ്കയിലാണ്.

അതേസമയം,ഒന്നോ രണ്ടോ മാസത്തേക്ക് കുടുംബത്തെ കൂടെനിർത്തണമെന്ന ഏറെക്കാലത്തെ ആഗ്രഹം സാധ്യമായതിന്റെ ചാരിതാർഥ്യത്തിലാണ് മറ്റു പലരും.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News