Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ക്രിസ്റ്റഫർ സിനിമ കണ്ടാൽ രണ്ട് സമൂസ സൗജന്യമായി തരാം,ഓഫറുമായി ഖത്തറിലെ നോവോ സിനിമ

February 19, 2023

February 19, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ റോഷാക്ക്,നൻപകൽ നേരത്ത് മയക്കം എന്നീ മികച്ച ചിത്രങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ എത്തിയ മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ കേരളത്തിലെ തിയേറ്ററുകളിൽ നല്ല  കളക്ഷൻ നേടി മുന്നേറുകയാണ്.'ക്രിസ്റ്റഫറി'ന് ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം അര്‍ദ്ധരാത്രി പ്രദര്‍ശനങ്ങളുമായി 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. 'ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്' എന്ന ടാഗ് ലൈനോടെയാണ് 'ക്രിസ്റ്റഫര്‍' തിയറ്ററുകളില്‍ എത്തിയത്.

അതേസമയം,ഖത്തറിലെ തിയേറ്ററുകളിൽ ചിത്രം കാണാൻ എത്തുന്നവർക്ക്  :25 ഖത്തര്‍ റിയാലിന്റെ ടിക്കറ്റിനൊപ്പം  രണ്ട് സമൂസകൾ കൂടി ഓഫർ ചെയ്തിരിക്കുകയാണ്  നോവോ സിനിമാസ്.ഫെബ്രുവരി 28 വരെ മാത്രമേ ഈ ഓഫര്‍ നോവോ സിനിമാസില്‍ ഉണ്ടായിരിക്കുകയുള്ളൂ.

ജിസിസി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ഗള്‍ഫ് രാജ്യങ്ങളിൽ  നിന്ന് ലഭിക്കുന്നതെങ്കിലും  പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ വേണ്ടിയാണു തിയേറ്റര്‍ ഉടമകള്‍ ഈ ഓഫര്‍ മുന്നോട്ടുവെച്ചതെന്നാണ്സൂചന.അതേസമയം,ജിസിസിയിലടക്കം സിനിമ പരാജയമാണ് എന്നും ക്രിസ്റ്റഫര്‍ വിതരണത്തിനെത്തിച്ച ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന് സിനിമ നഷ്ടമുണ്ടാക്കിയെന്നുമടക്കമുള്ള ആരോപണങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുള്ള ഉദാഹരണമായാണ് പലരും ഈ 'സമൂസ ഓഫർ' ചൂണ്ടിക്കാണിക്കുന്നത്.എന്നാൽ ചരിത്ര വിജയം നേടിയ ഷാരൂഖ് ഖാന്റെ പത്താൻ ഉൾപ്പെടെയുള്ള സിനിമകൾക്കും നോവോ സിനിമ ഈ ഓഫർ മുന്നോട്ടുവെച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ ആരോപണം സിനിമയെ തകർക്കാൻ ലക്ഷ്യമാക്കി ചിലർ ബോധപൂർവം നടത്തുന്നതാണെന്നാണ് വിലയിരുത്തൽ..

'ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്' എന്നാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News