Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കളി കാണാനുള്ള ടിക്കറ്റില്ലാതെ ഖത്തറിലേക്ക് വന്നോളൂ,ആവശ്യമായ ലിങ്കുകൾ

December 04, 2022

December 04, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഗ്രൂപ്പ് ഘട്ടം അവസാനിച്ചതിന് പിന്നാലെ ലോകകപ്പ്  ടിക്കറ്റില്ലാത്ത ആരാധകർക്ക് രാജ്യത്തേക്ക് വരാനും ഫിഫ ലോകകപ്പിൽ പങ്കെടുക്കാനും അനുവദിക്കുന്ന പുതിയ ഹയ്യ കാർഡ് ഓപ്ഷൻ ഖത്തർ അവതരിപ്പിച്ചു.ഇതിനായുള്ള 'ഏർലി ഡിസംബർ' സംവിധാനം ഡിസംബർ 2 അർധരാത്രി മുതൽ നിലവിൽ വന്നിരുന്നു.

ഖത്തറിൽ താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ രേഖ സഹിതം 500 ഖത്തർ റിയാൽ ഫീസായി നൽകിയാൽ ലോകകപ്പ് ടിക്കറ്റ് ഇല്ലാതെ തന്നെ ഖത്തറിലേക്ക് വരാവുന്നതാണ്.12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫീസ് ബാധകമാവില്ല.ഓൺലൈൻ പ്ലാറ്റ്ഫോം വഴിയുള്ള ഹയ്യ കാർഡ് കയ്യിൽ കരുതിയിരിക്കണം.രാജ്യത്തെത്തിയാൽ സാധുവായ മാച്ച് ടിക്കറ്റിനൊപ്പം സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനവും ഫിഫ ഫാൻ ഫെസ്റ്റിവലിലേക്കുള്ള പ്രവേശനവും സൗജന്യ പൊതുഗതാഗതവും അനുവദിക്കും.ജനുവരി 23 വരെ ഇവർക്ക് രാജ്യത്ത് തങ്ങാൻ കഴിയും.

ഹയ്യ കാർഡിന് അപേക്ഷിക്കാൻ : Click Here

ഹയ്യ ടു ഖത്തർ 2022 മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ :  Apple / Google PlayHuawei

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

:


Latest Related News