Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
നിക്ഷേപകർക്ക് സ്പോൺസർ രഹിത താമസ വിസ,നിയമത്തിന് അമീർ അംഗീകാരം നൽകി

September 16, 2019

September 16, 2019

തുടക്കത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നവർക്ക് മാത്രമാണ് അഞ്ചു വർഷത്തേക്ക് ഈ ആനുകൂല്യം ലഭിക്കുക. റിയൽ എസ്റ്റേറ്റ് പരിധിയിൽ ഉടമസ്ഥാവകാശമുള്ള വസ്തുവിന് അഞ്ചു വർഷങ്ങൾക്ക് ശേഷവും ഉടമസ്ഥാവകാശം തുടരുന്നതായി ബോധ്യപ്പെട്ടാൽ സ്വാഭാവികമായി താമസ രേഖ പുതുക്കപ്പെടും.

ദോഹ : ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരായ വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ താമസ വിസ അനുവദിക്കുന്ന പുതിയ നിയമത്തിന് അമീർ ശൈഖ്‌ തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി.വിദേശികളുടെ പോക്കുവരവുകൾ സംബന്ധിച്ച 2015 ലെ 21 നമ്പർ നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് അമീർ പുതിയ നിയമത്തിന് അംഗീകാരം നൽകിയത്.

പുതിയ നിയമം അനുസരിച്ച് ഖത്തറിൽ നിക്ഷേപത്തിന് ഒരുങ്ങുന്ന വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ തന്നെ രാജ്യത്ത് പ്രവേശിക്കാനും താമസ വിസ നേടാനും അനുമതി ലഭിക്കും.ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നോൺ കോമ്പിറ്റെറ്റന്റ് അതോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതല.തുടക്കത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നവർക്ക് മാത്രമാണ് അഞ്ചു വർഷത്തേക്ക് ഈ ആനുകൂല്യം ലഭിക്കുക. റിയൽ എസ്റ്റേറ്റ് പരിധിയിൽ ഉടമസ്ഥാവകാശമുള്ള വസ്തുവിന് അഞ്ചു വർഷങ്ങൾക്ക് ശേഷവും ഉടമസ്ഥാവകാശം തുടരുന്നതായി ബോധ്യപ്പെട്ടാൽ സ്വാഭാവികമായി താമസ രേഖ പുതുക്കപ്പെടും.

പ്രസ്തുത നിയമത്തിന്റെ ആനുകൂല്യം കാബിനറ്റിന്റെ തീരുമാനത്തിന് അനുസൃതമായി മറ്റു മേഖലകളിലെ നിക്ഷേപകർക്ക്  കുടി ലഭ്യമാകാവുന്നതാണ്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയതിന് ശേഷം നിയമം പ്രാബല്യത്തിൽ വരും.നിലവിൽ പേൾ ഖത്തർ ഉൾപെടെയുള്ള 10 മേഖലകളിൽ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശമുള്ള വിദേശികൾക്ക് 99 വർഷത്തേക്ക് ഈ ആനുകൂല്യം അനുവദിക്കുന്നുണ്ട്.


Latest Related News