Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കടുത്ത മാന്ദ്യം, വാഹന വില്‍പ്പനയില്ല; ഫാക്ടറികള്‍ അടച്ചിടുന്നു

August 18, 2019

August 18, 2019

ന്യൂഡല്‍ഹി : കടുത്ത മാന്ദ്യത്തെ തുടര്‍ന്ന്‌ രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ചിടുന്നു. അശോക്‌ ലെയ്‌ലാന്‍ഡ്‌, ഹീറോ, ടിവിഎസ്‌, മാരുതി സുസുകി, ടാറ്റാ മോട്ടോഴ്‌സ്‌ തുടങ്ങിയ വന്‍കിട കമ്ബനികള്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിട്ടു. സ്‌പെയര്‍പാര്‍ട്‌സ്‌ നിര്‍മാണക്കമ്ബനികളും ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറച്ചു. വാഹന നിര്‍മാണ മേഖലയിലെ താല്‍ക്കാലിക ജീവനക്കാരെ കമ്ബനികള്‍ കൂട്ടത്തോടെ പിരിച്ചുവിട്ടു. സാമ്ബത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ വാഹന വില്‍പ്പനയില്‍ വന്‍ഇടിവുണ്ടായി. വിപണിയിലെ ഇടിവിന്‌ അനുസൃതമായി ഉല്‍പ്പാദനം കുറയ്‌ക്കുമെന്നാണ്‌ കമ്ബനികളുടെ നിലപാട്‌. മാന്ദ്യം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ യൂണിറ്റുകള്‍ അടച്ചിടേണ്ടിവരുമെന്നും മുന്നറിയിപ്പുനല്‍കുന്നു. 
ഹീറോ കമ്ബനിയുടെ നിര്‍മാണ യൂണിറ്റുകള്‍ നാലുദിവസം തുടര്‍ച്ചയായി അടച്ചിട്ടിരിക്കയാണ്‌. ടാറ്റയുടെ ജംഷഡ്‌പുര്‍ പ്ലാന്റ്‌ കഴിഞ്ഞ രണ്ട്‌ ദിവസം അടച്ചിട്ടു. ഈ മാസം മൂന്നാം തവണയാണ്‌ ടാറ്റയുടെ ഫാക്ടറികള്‍ രണ്ടുദിവസം വീതം അടച്ചിടുന്നത്‌. മൂവായിരത്തില്‍പ്പരം താല്‍ക്കാലിക ജീവനക്കാരെ അടുത്തദിവസങ്ങളില്‍ പിരിച്ചുവിട്ടതായി മാരുതി സുസുകി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു.

ഉല്‍പ്പാദനം കുറയ്‌ക്കുമെന്ന്‌ ടാറ്റാ മോട്ടോഴ്‌സ്‌ അറിയിച്ചു. ഷിഫ്‌റ്റുകള്‍ കുറച്ച്‌ കരാര്‍ ജീവനക്കാരെ ഒഴിവാക്കും. ടിവിഎസിന്റെ സ്‌പെയര്‍പാര്‍ട്‌സ്‌ നിര്‍മാണശാലകളില്‍ പ്രവൃത്തിരഹിത ദിനങ്ങള്‍ പ്രഖ്യാപിച്ചു. ബോഷ്‌ തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും ഫാക്ടറികള്‍ 13 ദിവസം അടച്ചിടും.


ജൂലൈയില്‍ വാഹന വില്‍പ്പന 19 ശതമാനം ഇടിഞ്ഞു. നിര്‍മാണത്തിലും 11 ശതമാനം കുറവുണ്ടായി. കാര്‍ വില്‍പ്പനയിലെ ഇടിവ്‌ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 31 ശതമാനമാണ്‌. 2000 ഡിസംബറിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച. ചെറുകിട കാറുകളുടെ വില്‍പ്പനയിലാണ്‌ മാന്ദ്യം രൂക്ഷം. അത്യാഡംബര വാഹനങ്ങളുടെ വില്‍പ്പനയില്‍ കുറവില്ല. മാന്ദ്യം രൂക്ഷമായ കഴിഞ്ഞ നാലുമാസത്തിനിടെ 226 വില്‍പനശാലകള്‍ അടച്ചിട്ടു. ഇതുവഴി മൂന്നര ലക്ഷം പേര്‍ക്കാണ്‌ തൊഴില്‍ നഷ്ടമായത്‌.

സ്‌പെയര്‍പാര്‍ട്‌സ്‌ നിര്‍മാണമേഖലയില്‍ ഒരു വര്‍ഷത്തിനിടെ 11 ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെട്ടു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഏഴ്‌ ശതമാനം മോട്ടോര്‍വാഹന നിര്‍മാണ മേഖലയില്‍നിന്നാണ്‌. റിയല്‍എസ്‌റ്റേറ്റ്‌ തകര്‍ന്നപ്പോഴും വിപണി പിടിച്ചുനിര്‍ത്തിയത്‌ വാഹനമേഖലയാണ്‌.


Latest Related News