Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ അപൂർവ കാലാവസ്ഥാ പ്രതിഭാസം ഇല്ലെന്ന് അധികൃതർ 

January 20, 2020

January 20, 2020

ദോഹ : രാജ്യത്ത് കടുത്ത തണുപ്പിനും മഞ്ഞിനും കാരണമാകുന്ന അപൂർവ കാലാവസ്ഥാ പ്രതിഭാസമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞയാഴ്ച അനുഭവപ്പെട്ടതിന് സമാനമായ രീതിയിൽ ഈ മാസം 26 മുതൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്നും താപനില കുറയുമെന്നും അറിയിപ്പിൽ പറയുന്നു. അന്തരീക്ഷത്തിലെ താപനില 12 ഡിഗ്രി സെൽഷ്യസ് വരെയായി കുറയുന്നത് ഈ സമയത്ത് അനുഭവപ്പെടാറുള്ള സാധാരണ കാലാവസ്ഥ മാത്രമാണ്. മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയില്ലെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ ചിലഭാഗങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു.


Latest Related News