Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ നാട്ടിൽ നിന്നും യാത്രക്കാരെ എടുക്കാൻ പാടില്ലെന്ന് നിർദേശം, പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിൽ 

August 04, 2020

August 04, 2020

ദോഹ : ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് യാത്രക്കാരെ കൊണ്ടുവരാൻ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതിയില്ലാത്ത സാഹചര്യത്തിൽ നാട്ടിൽ നിന്നുവരുന്ന വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ പ്രവാസികളെ കൊണ്ടുവരുന്നതിനും വിലക്ക്.ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാ ട്രാവൽ ഏജൻസികൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് വിവരം. ഖത്തറിൽ നിന്നുള്ള യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് വിമാനങ്ങളിൽ ഖത്തർ പോർട്ടൽ വഴി അനുമതി ലഭിച്ചവരെ തിരികെ കൊണ്ടുവരാനുള്ള ട്രാവൽ ഏജൻസികളുടെ നീക്കങ്ങൾക്ക് ഇത് തിരിച്ചടിയാവും.ഖത്തറിൽ ജോലി ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ മാത്രമേ ഈ വിമാനങ്ങളിൽ കൊണ്ടുവരാവൂ എന്നാണ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയിരിക്കുന്ന പുതിയ നിർദേശം.

പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നാളെ ദോഹയിലേക്ക് വരുന്ന വിമാനത്തിൽ കോഴിക്കോട്ട് നിന്നുള്ള യാത്രക്കാരെ എടുക്കില്ലെന്ന് ഇൻഡിഗോ എയർലൈൻസ് ന്യൂസ്‌റൂമിനെ അറിയിച്ചു. ചാർട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാകമ്മറ്റിയും മറ്റു ചില ട്രാവൽ ഏജൻസികളും തങ്ങളുടെ യാത്രക്കാരെ ഈ വിമാനത്തിൽ കയറ്റിവിടാൻ നടത്തിയ നീക്കങ്ങൾക്കും ഇത് തിരിച്ചടിയാവും.ആഗസ്റ്റ് അഞ്ചിന് കോഴിക്കോട്ട് നിന്നും ദോഹയിലേക്ക് സർവീസ് നടത്തുന്നതായാണ് സംഘാടകർ നേരത്തെ അറിയിച്ചിരുന്നത്.

അതേസമയം,നാളത്തെ വിമാനത്തിൽ ദോഹയിലേക്ക് വരാൻ ലക്ഷ്യമാക്കി നേരത്തെ ഹോട്ടൽ കൊറന്റൈൻ ബുക് ചെയ്തവർക്ക് ആ തുക നഷ്ടപ്പെടാനാണ് സാധ്യത.24 മണിക്കൂർ മുമ്പ് ഹോട്ടൽ ബുക്കിങ് റദ്ദാക്കിയില്ലെങ്കിൽ തുക തിരിച്ചു നൽകില്ലെന്ന് വ്യവസ്ഥയുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക

 


Latest Related News