Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അംബാസിഡർ ഇടപെട്ടു,ഖത്തറിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന വേണ്ടെന്ന് മുഖ്യമന്ത്രി 

June 17, 2020

June 17, 2020

ദോഹ : ഖത്തറിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു.ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുന്നവരെ മാത്രമാണ് ഖത്തറിലെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുന്നതെന്നും അതിനാൽ ഇവർക്ക് പ്രത്യേക പരിശോധന ആവശ്യമില്ലെന്നും ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി.കുമരൻ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഖത്തറിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലോ വന്ദേ ഭാരത് മിഷൻ വഴിയോ കേരളത്തിലേക്ക് വരുന്നവർക്ക് പരിശോധനയുടെ ആവശ്യമില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം,മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കെല്ലാം കോവിഡ് പരിശോധന നിർബന്ധമാണ്. സ്‌പൈസ് ജെറ്റ് നേരത്തെ ഇത് ചെയ്തതാണ്. എന്നാൽ മറ്റു വിമാനക്കമ്പനികൾ ഇത് പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നവർക്ക് അതാത് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ പരിശോധന നടത്താൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News