October 26, 2021
October 26, 2021
കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുവർക്ക് ഇനി മുതൽ പി. സി. ആർ. പരിശോധന വേണ്ടെന്ന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ബാധകമാവില്ലെന്ന് റിപ്പോർട്ട്. നിലവിൽ കേരളത്തിലെ നാല് അന്താ രാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപെടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ വിമാത്താവളങ്ങളിലും വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്ക് പി. സി. ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കൽ നിർബന്ധമാണ്. ഇത് കൊണ്ട് തന്നെ കുവൈത്തിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് പി. സി. ആർ. സർട്ടിഫിക്കറ്റ് വേണ്ടെന്ന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം വഴി ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് യാതൊരു പ്രയോജനവും ലഭിക്കില്ല. എന്നാൽ ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഉടൻ തന്നെ ഈ തീരുമാനം സംയോജിതമായി നടപ്പിലാക്കുമെന്നാണു വിവരം. അങ്ങിനെയെങ്കിൽ ആ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഉൾപെടെ ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. കുവൈത്തിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് പി. സി. ആർ. പരിശോധന വേണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.