Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ നാഷണല്‍ മ്യുസിയത്തിലേക്ക് വന്നോളൂ, കണ്‍നിറയെ മാജിക് ഷോ ആസ്വദിക്കാം

April 19, 2023

April 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ:  ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ മാജിക്കല്‍ ഷോ നടത്തുമെന്ന് പോസിബിള്‍ ടീം അറിയിച്ചു. ഖത്തറിന്റെ പൈതൃകം, സംസ്‌കാരം, വിദ്യാഭ്യാസം എന്നിവ സമന്വയിപ്പിച്ചായിരിക്കും മാജിക്ക് ഷോ അവതരിപ്പിക്കുക.ഏപ്രില്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ 60 മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് ഷോകളാണ് നടക്കുക. വൈകുന്നേരം 4 മുതല്‍ 5 വരെയും 6.30 മുതല്‍ 7.30 വരെ നാഷണല്‍ മ്യൂസിയം ഡാര്‍വിഷ് അല്‍ ഫാര്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും മാജിക്കല്‍ ഷോ നടക്കുക. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി nmoq.org.qa/en/calendar/eid-magical-show/ എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


 


Latest Related News