Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി,സംസ്കാരം നാളെ രാവിലെ

November 28, 2022

November 28, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : കഴിഞ്ഞ വെള്ളിയാഴ്ച ദോഹയിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ ചുഴലി വരിഞ്ഞം സ്വദേശി ചെമ്മറോട്ട് നിഥിന്റെ(33) മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.കഴിഞ്ഞ വെള്ളിയാഴ്ച അൽ ഖോറിൽ നിന്ന് ദോഹയിലേക്ക് വരുന്നതിനിടെയുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

അഞ്ചു വർഷത്തോളം സീഷോർ ഗ്രൂപ്പിൽ ജീവനക്കാരനായിരുന്ന നിഥിൻ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.ഭാര്യ പൂജ ഗർഭിണിയാണ്.ഖത്തറിലുണ്ടായിരുന്ന ഭാര്യ ഈയിടെയാണ് നാട്ടിലേക്ക് മടങ്ങിയത്.

പിതാവ്: ഗംഗാധരൻ ചെമ്മറോട്ട് ..മതാവ്: ചന്ദ്രിക.നിമിഷ സഹോദരിയാണ്.
നാളെ രാവിലെ അഞ്ചു മണിയോടെ നാട്ടിലെത്തുന്ന മൃതദേഹം രാവിലെ 8.30 മുതൽ 9 മണി വരെ നവഭാവന വായനശാലയില്‍ പൊതു ദര്‍ശനത്തിന്‌ വെച്ച ശേഷം ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News