Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ബിഇൻ സ്പോർട്സിന് ഈജിപ്തിൽ വ്യാജന്മാർ,ഒൻപത് പൈറസി സൈറ്റുകൾ പൂട്ടിച്ചതായി അധികൃതർ

August 25, 2022

August 25, 2022

ദോഹ : ഖത്തറിലെ പ്രമുഖ സ്പോർട്സ് ചാനലായ ബിഇൻ സ്പോർട്സിന്റെ ഈജിപ്തിലെ ഒൻപത് പുതിയ പൈറസി വെബ്‌സൈറ്റുകൾ അടച്ചുപൂട്ടുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.16 പോലീസ് ഉദ്യോഗസ്ഥർ ഉൾപെട്ട സംഘമാണ് നിയലംഘകരെ കണ്ടെത്തി നടപടിയെടുത്തത്.രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ബിഇൻ സ്പോർട്സ് വാർത്താകുറിപ്പിൽ അറിയിച്ചു.

ഇതിൽ മിക്ക വെബ്‌സൈറ്റുകളും 2018 നും 2021 നും ഇടയിൽ സജീവമായി പ്രവർത്തിക്കുകയും ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തിരുന്നു.

ഉള്ളടക്ക മോഷണം തടയുന്നതിന്റെ ഭാഗമായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് വെബ്‌സൈറ്റുകൾക്കെതിരെ നടപടിയെടുത്തത്.ഇവരുടെ ഡൊമൈനുകളും സംപ്രേഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ  ജൂണിൽ, മീഡിയ ഗ്രൂപ്പും എസിഇയും ഇത്തരത്തിലുള്ള  18 പൈറസി ഓപ്പറേഷനുകളാണ് കണ്ടെത്തിയത്. ജൂണിൽ തന്നെ കെയ്‌റോ ആസ്ഥാനമായുള്ള നാല് പുതിയ പൈറസി വെബ്‌സൈറ്റുകൾ കൂടി തിരിച്ചറിയുകയും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മൂന്ന് ഓപ്പറേറ്റർമാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇതോടെ അടച്ചുപൂട്ടിയ  അനധികൃത സൈറ്റുകളുടെ  എണ്ണം 27 ആയി.ഇതിൽ നാല് വെബ്‌സൈറ്റുകൾ കഴിഞ്ഞ മെയിൽ മാത്രം  ഈജിപ്തിൽ 1.8 ദശലക്ഷത്തിലധികം പ്രേക്ഷകരെയും ലോകമെമ്പാടുമുള്ള 4.8 ദശലക്ഷത്തിലധികം ഉപയോക്താക്കളെയും ആകര്ഷിച്ചിരുന്നതായാണ് കണക്കാക്കിയിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News