Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ദോഹയിലെ അൽ ഫുറൂസിയ സ്ട്രീറ്റ് ഒൻപത് മണിക്കൂർ താൽക്കാലികമായി അടക്കും

January 12, 2023

January 12, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :അൽ ഫുറൂസിയ സ്ട്രീറ്റിലെ അൽ മനാസീർ ഇന്റർസെക്‌ഷൻ ഒമ്പത് മണിക്കൂർ ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.ഇൻഡസ്ട്രിയൽ ഏരിയയിലേക്കും സൽവ റോഡിലേക്കുമുള്ള പാതയാണ് ജനുവരി 12 അർദ്ധരാത്രി മുതൽ വെള്ളിയാഴ്ച രാവിലെ 9 വരെ അടച്ചിടുന്നത്.ഗതാഗത മന്ത്രാലയവുമായി സഹകരിച്ചാണ് നിയന്ത്രണം.

അൽ വാബ് സ്ട്രീറ്റ്, അൽ സൈലിയ റോഡ്, അൽ റയ്യാൻ, മുഐതർ എന്നിവിടങ്ങളിൽ നിന്ന്  അൽ ഫുറൂസിയ സ്ട്രീറ്റ്, അൽ മാനസീർ ഇന്റർസെക്‌ഷൻ വഴി സൽവാ റോഡിലേക്കും ഇൻഡസ്ട്രിയൽ ഏരിയയിലേക്കും  പോകുന്ന വാഹനങ്ങൾ റാസ് ലഫാൻ സ്ട്രീറ്റ്, സലാഹ് അൽദിൻ സ്ട്രീറ്റ് തുടങ്ങിയ പാതകളിലേക്ക് തിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News