Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സ്‌പോൺസർഷിപ്പ് നിയമ ഭേദഗതിക്ക് ശേഷം ഖത്തറിൽ നാല് ലക്ഷം തൊഴിലാളികൾ മറ്റ് തൊഴിലുടമകളുടെ കീഴിലേക്ക് മാറിയതായി മനുഷ്യാവകാശ സമിതി അധ്യക്ഷ

March 12, 2023

March 12, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ സ്പോൺസർഷിപ്പ് നിയമ ഭേദഗതിക്ക് ശേഷം നാല് ലക്ഷം തൊഴിലാളികൾ മറ്റ് തൊഴിലുടമകളുടെ കീഴിലേക്ക് മാറിയതായി ദേശീയ മനുഷ്യാവകാശ സമിതി (എൻഎച്ച്ആർസി) ചെയർപേഴ്സൺ മറിയം ബിൻത് അബ്ദുല്ല അൽ-അത്തിയ അറിയിച്ചു..ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡുമായി ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

ഖത്തറിലെ വിദേശ  തൊഴിലാളികളുടെ അവകാശങ്ങളും ജീവിത സാഹചര്യങ്ങളും സംബന്ധിച്ച എൻഎച്ച്ആർസിയുടെ റിപ്പോർട്ടുകളും സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയുള്ള തുടർനടപടികളും  നിയമഭേദഗതിയുടെ ഫലപ്രാപ്തി തെളിയിക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.അതേസമയം,എൻ.എച്.ആർ.സിക്ക് ലഭിച്ച  നിവേദനങ്ങളും പരാതികളും വിലയിരുത്തുമ്പോൾ  ഭാവിയിൽ പൂർണമായ പ്രശ്‌നപരിഹാരത്തിന് ഇനിയും ചില വെല്ലുവിളികളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

തൊഴിൽ തര്ക്ക പരിഹാര സമിതിയുടെ പ്രവർത്തനങ്ങളും ചില പ്രത്യേക സാഹചര്യങ്ങളിൽ ദുർബല വിഭാഗങ്ങളിൽ പെട്ട തൊഴിലാളികളുടെ വേതന കുടിശിക നൽകാൻ പ്രത്യേക ഫണ്ട് രൂപീകരിച്ചതും അഭിനന്ദനാർഹമായ മുന്നേറ്റമാണ്. തൊഴിലാളികളുടെ വേതന സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പാക്കിയ ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ നടപടിയെയും അവർ പ്രത്യേകം പ്രശംസിച്ചു.

തർക്കങ്ങൾ പരിഹരിക്കാൻ തൊഴിലാളികൾക്ക് ലേബർ ഡിപ്പാർട്ട്‌മെന്റിനെ സമീപിക്കാവുന്നതാണ്.പരാതികൾ സമർപ്പിക്കാനും ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്താനും തൊഴിൽ മന്ത്രാലയം ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിച്ചതാണ് സമീപകാല നടപടിക്രമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമെന്നും എൻ.എച്.ആർ.സി അധ്യക്ഷ വ്യക്തമാക്കി.തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ തർക്ക പരിഹാര സമിതികളിലേക്ക് റഫർ ചെയ്യുന്നതായും അവർ വിശദീകരിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News