Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
വൈദ്യുതി ഇനി സൂര്യൻ തരും,പുതിയ പ്രഖ്യാപനവുമായി ഖത്തർ

September 03, 2023

Qatar_Malayalam_News

September 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:മൊത്തം ഉപഭോഗത്തിന്റെ മുപ്പത് ശതമാനം വൈദ്യുതിയും  ഏഴ് വര്‍ഷത്തിനകം സൂര്യനില്‍ നിന്ന്  ഉല്‍പാദിപ്പിക്കുമെന്ന് ഖത്തര്‍. ജനറല്‍ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടര്‍ കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചത്.

തെര്‍മല്‍ പ്ലാന്റുകളില്‍ നിന്നാണ് രാജ്യം നിലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. അല്‍ ഖര്‍സ സോളര്‍ പിവി പവര്‍ പ്ലാന്റില്‍ നിന്നാണ് നിലവില്‍ മൊത്തം വൈദ്യുതിയുടെ ഏഴ് ശതമാനവും ഉത്പാദിപ്പിക്കുന്നത്. 800 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റില്‍ 18,00,000 സോളര്‍ പാനലുകളാണുള്ളത്.

ഉത്പ്പാദന സ്റ്റേഷനുകള്‍, ട്രാൻസ്മിഷൻ, വിതരണം തുടങ്ങി വൈദ്യുതി ശൃംഖലയുടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ശൈത്യകാലത്താണ് പൂര്‍ത്തിയാക്കുന്നത്. വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗമുള്ളതിനാല്‍ വൈദ്യുതിയ്‌ക്കുള്ള തയാറെടുപ്പുകള്‍ ശൈത്യകാലത്ത് നടപ്പിലാക്കും. ശൈത്യകാലത്തേക്കാള്‍ 50 ശതമാനത്തിലധികമാണ് വേനല്‍ക്കാലത്തെ വൈദ്യുതി ഉപഭോഗം.

അഞ്ച് ജിഗാ വാട്ടിലധികം സോളര്‍ ശേഷി ഉയര്‍ത്തുകയും 2035 നകം ഗ്രീൻഹൗസ് വാതക പ്രസരണം കുറയ്‌ക്കാനും വര്‍ഷം തോറും 11 ദശലക്ഷം ടണ്ണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കാനുമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് വാട്ടര്‍ കോര്‍പറേഷന്റെ നാഷ്ണല്‍ കണ്‍ട്രോള്‍ സെന്റര്‍ സീനിയര്‍ എജിനീയര്‍ മുഹമ്മദ് സലേഹ് അല്‍ അഷ്‌കര്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News