Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യൂത്ത് ഫോറം എക്‌സ്പാര്‍ട്ട്: റിമംബറന്‍സ് തിയറ്റര്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍

October 16, 2023

news_malayalam_event_updates_in_qatar

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: യൂത്ത്‌ഫോറം സംഘടിപ്പിച്ച എക്‌സ്പാര്‍ട്ടില്‍ 96 പോയിന്റുമായി റിമംബറന്‍സ് തിയറ്റര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ചായപ്പീട്യ ഖത്തര്‍ 66 പോയിന്റുമായി രണ്ടാം സ്ഥാനവും അല്‍ ജാമിഅ ശാന്തപുരം അലൂംനി 56 പോയിന്റുമായി മൂന്നാംസ്ഥാനവും സ്വന്തമാക്കി. ഫ്രണ്ട്‌സ് ഓഫ് സിറ്റി എക്‌സ്‌ചേഞ്ചിന്റെ ഷാനിബ്. എം. ഷംസുദ്ദീനെ മേളയുടെ താരമായും അല ഖത്തറിനെ മികച്ച ടീമായും തെരഞ്ഞെടുത്തു. 

സമാപന ചടങ്ങില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് ടി.കെ. ഖാസിം, യൂത്ത്‌ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ, വൈസ് പ്രസിഡന്റുമാരായ അസ്ലം തൗഫീഖ്, അസ്ലം ഈരാറ്റുപേട്ട, എക്‌സ്‌പേര്‍ട്ട് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സല്‍മാന്‍ ആല്‍ പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജസീം സി കെ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. രചനാ മത്സരങ്ങളുടേയും കലാപരിപാടികളുടേയും മത്സരമാണ് നടന്നത്. സംവിധായകന്‍ അമീന്‍ അസ്‌ലം, സിനിമാതാരം പ്രശാന്ത് വര്‍മ തുടങ്ങിയ പ്രമുഖരായിരുന്നു വിധികര്‍ത്താക്കള്‍.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News