Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ ലോക അറേബ്യന്‍ കുതിര ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 7 മുതല്‍ ; പഴയ ദോഹ പോര്‍ട്ടില്‍ ബുധനാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

December 04, 2023

Gulf_Malayalam_News

December 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:  ഖത്തര്‍ വേദിയാകുന്ന 2023 ലെ ലോക അറേബ്യന്‍ കുതിര ചാമ്പ്യന്‍ഷിപ്പിന് വ്യാഴാഴ്ച തുടക്കമാകും. ഡിസംബര്‍ 7 മുതല്‍ 9 വരെ പഴയ ദോഹ തുറമുഖത്താണ് മത്സരം. 42 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സിന് പുറത്ത് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 21 രാജ്യങ്ങളില്‍ നിന്നുള്ള 150 കുതിരകള്‍ മത്സരത്തില്‍ പങ്കെടുക്കും. ആറ് വിഭാഗങ്ങളിലായി വൈകിട്ട് മൂന്ന് മണി മുതല്‍ പത്ത് മണി വരെയാണ് മത്സരം. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റുതീര്‍ന്നു. 5000 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്.

മത്സരത്തോടനുബന്ധിച്ച് ബുധനാഴ്ച മുതല്‍ ( ഡിസംബര്‍ 6) ഡിസംബര്‍ 9 വരെ ദോഹ പോര്‍ട്ടിൽ പൊതുജനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി എട്ട് വരെയാണ് പ്രവേശന നിയന്ത്രണം. അംഗീകൃത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പ്രവേശനമെന്നും അധികൃതര്‍ അറിയിച്ചു. ഹോട്ടല്‍, റസ്‌റ്റോറന്റ് റിസര്‍വേഷനുകളുള്ള വ്യക്തികള്‍ക്ക് പ്രവേശനം അനുവദിക്കും.

അറേബ്യന്‍ കുതിരകളോടുള്ള ഖത്തറിന്റെ താല്‍പര്യം പ്രോത്സാഹിപ്പിക്കുന്നതിന് ചാമ്പ്യന്‍ഷിപ്പ് സഹായകമാകും. അതേസമയം, മത്സരത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ചാമ്പ്യന്‍ഷിപ്പ് ഡയറക്ടര്‍ അല്‍ ദാര്‍വിഷ് പറഞ്ഞു. 2024ല്‍ പാരീസിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. അതേസമയം 2025ല്‍ വീണ്ടും മത്സരത്തിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News