Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'ദോഹ 2024' ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

October 26, 2023

news_malayalam_sports_news_updates

October 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ദോഹ 2024, ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിച്ചു. 2024 ഫെബ്രുവരി 2 മുതല്‍ 18 വരെയാണ് മത്സരം. ആവേശകരമായ മത്സരത്തില്‍ 190ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 2600റോളം അത്‌ലറ്റുകള്‍ പങ്കെടുക്കും. നീന്തല്‍, വാട്ടര്‍ പോളോ, ഡൈവിംഗ്, ആര്‍ട്ടിസ്റ്റിക് സ്വിമ്മിംഗ്, ഓപ്പണ്‍ സ്വിമ്മിംഗ്, ഹൈ ഡൈവിംഗ് എന്നീ ആറ് ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആസ്‌പെയര്‍ ഡോം, ഹമദ് അക്വാട്ടിക് സെന്റര്‍, ദോഹ ഓള്‍ഡ് പോര്‍ട്ട് എന്നീ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 

ഓണ്‍ലൈനായാണ് ടിക്കറ്റ് വില്‍പ്പന. മത്സരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദോഹ അക്വാട്ടിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍  (https://www.worldaquatics-doha2024.com/en/ticketing) നിന്ന് ടിക്കറ്റെടുക്കാം.

കാറ്റഗറി 1,2, മള്‍ട്ടി സെഷന്‍ പാസ് എന്നീ മൂന്ന് വിഭാഗങ്ങളിലായി ടിക്കറ്റുകള്‍ ലഭ്യമാണ്. കാറ്റഗറി 1 ടിക്കറ്റിന് 35 ഖത്തര്‍ റിയാല്‍ മുതല്‍ 200 ഖത്തര്‍ റിയാല്‍ വരെ ഈടാക്കും. 20 ഖത്തര്‍ റിയാല്‍ മുതലാണ് കാറ്റഗറി 2 ന് ഈടാക്കുക. ഒരു മത്സരത്തിന്റെ ഒന്നിലധികം സെഷനുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മള്‍ട്ടി സെഷന്‍ ടിക്കറ്റ് എടുക്കാം. മള്‍ട്ടി സെഷന്‍ പാസ് 200 ഖത്തര്‍ റിയാല്‍ മുതല്‍ ലഭിക്കും. ഓരോ കാറ്റഗറിയിലും ഒരാള്‍ക്ക് പത്ത് ടിക്കറ്റുകള്‍ വാങ്ങാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News