Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വേൾഡ് മലയാളി കൗൺസിൽ ഖത്തർ വിമൻസ് ഫോറം സംഘടിപ്പിച്ച വനിതാദിന സമ്മേളനം മല്ലികാ സുകുമാരൻ ഉൽഘാടനം ചെയ്തു 

March 09, 2024

news_malayalam_local_association_news_updates

March 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ലോക വനിതാ ദിനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഖത്തർ വിമൻസ് ഫോറം സംഘടിപ്പിച്ച ദോഹയിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു.തുമാമയിലെ ഐസിബിഎഫ് കാഞ്ചാണി ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത സിനിമാ-സീരിയൽ നടി മല്ലികാ സുകമാരൻ മുഖ്യാതിഥി ആയിരുന്നു.

സ്ത്രീ ശാക്തീകരണത്തിൻറെ പ്രാധാന്യം ഓർമിപ്പിച്ച മല്ലികാ സുകുമാരൻ തന്റെ സ്വതസിദ്ധമായ നർമ്മം കലർന്ന പ്രഭാഷണത്തിലൂടെ സദസ്സുമായി ആശയവിനിമയം നടത്തി. കുട്ടികളെ നേരായ മാർഗ്ഗത്തിലൂടെ നയിക്കാൻ അമ്മമാർ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസവും മനസ്സാന്നിദ്ധ്യവും ജീവിത വിജയത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്നും അവർ അവർ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ ഖത്തർ ജന. സെക്രട്ടറി കാജൽ സ്വാഗതം ആശംസിച്ച പരിപാടിയിൽ ചെയർമാൻ വിഎസ് നാരായണൻ, പ്രസിഡണ്ട് സുരേഷ് കരിയാട് എന്നിവർ സംസാരിച്ചു.ആർ.ജെ ഫെമിന അവതാരകയായിരുന്നു.

ഷാനവാസ് ബാവ (പ്രസിഡണ്ട് (ഐസിബിഎഫ്),ഇപി അബ്ദുറഹ്മാൻ (പ്രസിഡണ്ട് ഐഎസ്സ്സി),ദീപക് ഷെട്ടി (വൈസ് പ്രസിഡണ്ട് ഐസിബിഎഫ്), ജയപാൽ (ട്രാക്) എന്നിവർ ആശംസകൾ നേർന്നു.

വേൾഡ് മലയാളി കൗൺസിൽ ഖത്തർ വിമൻസ് ഫോറം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ് മല്ലികാ സുകുമാരനെ പൊന്നാs അണിയിച്ചു.ജന. സെക്രട്ടറി സിമി ഷമീർ, വൈസ് പ്രസിഡണ്ട് പ്രേമ ശരത്ത്, ഫോറം കൺവീനർമാരായ  ചരിഷ്മ,മിനി,ട്രഷറർ സുനിത, സെക്രട്ടറി ഷൈനി കബീർ, സിനി ചന്ദ്ര തുടങ്ങിയ വിമൻസ് ഫോറം ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.മല്ലിക സുകുമാരന് വേൾഡ് മലയാളി കൗൺസിൽ ഖത്തറിന്റെ സ്നേഹോപഹാരം കാജൽ സമ്മാനിച്ചു. 

വിഎസ് നാരായണൻ വേൾഡ് മലയാളി കൗൺസിലിൻറെ മെമെൻറ്റൊ മല്ലിക സുകുമാരന് കൈമാറി. പ്രസിഡണ്ട് സുരേഷ് കരിയാട്, ജന. സെക്രട്ടറി കാജൽ, വൈസ് ചെയർമാൻ,സിയാദ് ഉസ്മാൻ, വൈസ് പ്രസിഡണ്ട്വർഗീസ്, സെക്രട്ടറി ലിജി, സെനിത്ത്, ഫോറം കൺവീനർമാരായ രഞ്ജിത്ത്, വിനോദ്, യൂത്ത് ഫോറം പ്രസിഡണ്ട് ഫാസിൽ, ജന. സെക്രട്ടറി വിപിൻ പുത്തൂർ എന്നിവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News