Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ വെ​ബ് സ​മ്മി​റ്റ് 2024ന് തു​ട​ക്കമായി

February 27, 2024

news_malayalam_event_updates_in_qatar

February 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ഖത്തറിൽ വെ​ബ് സ​മ്മി​റ്റി​ന് ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ (ഡി.ഇ.സി.സി) ഇന്നലെ (തി​ങ്ക​ളാ​ഴ്ച) തു​ട​ക്ക​മാ​യി. ഇന്നലെ രാ​ത്രി​ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അൽ താനി സമ്മിറ്റിന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 80 രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്നാ​യി 500ഓ​ളം നി​ക്ഷേ​പ​ക​ർ, 200 പ്ര​ഭാ​ഷ​ക​ർ, 1000 സ്റ്റാ​ർ​ട്ട​പ്പു​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 12,000ത്തോ​ളം പ്ര​തി​നി​ധി​ക​ളാണ് പ​​ങ്കെ​ടു​ക്കു​ന്നത്. 

ഖത്തർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അൽ താനി വെ​ബ് സ​മ്മി​റ്റ് ഇന്നലെ സ​ന്ദ​ർ​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അൽ താനി, കൊ​സോ​വോ പ്ര​സി​ഡ​ന്റ് വോ​സോ ഉ​സ്മാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​മീ​റി​നൊ​പ്പം ഉണ്ടായിരുന്നു. വി​വി​ധ പ​വി​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച അ​മീ​ർ, ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

വ്യാ​ഴാ​ഴ്ച (ഫെബ്രുവരി 29) വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മി​റ്റി​ൽ ​വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ വി​ദ​ഗ്ധരും പ​​ങ്കെ​ടു​ക്കും. എ.​ഐ ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണി​ങ്, പ​ര​സ്യം-​ക​ണ്ട​ന്റ്-​മാ​ർ​ക്ക​റ്റി​ങ്, ഇ-​കോ​മേ​ഴ്സ്-​റീ​ട്ടെ​യി​ൽ, ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ്, സ്​​പോ​ർ​ട്സ് ആ​ൻ​ഡ് ഫി​റ്റ്ന​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പാ​ന​ൽ ച​ർ​ച്ച​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും സംഘടിപ്പിക്കും.

80 രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള ആ​യി​ര​ത്തി​ല​ധി​കം സ്റ്റാ​ർ​ട്ട​പ്പു​ക​ളാ​ണ് സ​മ്മി​റ്റിലുള്ളത്. വെ​ബ് സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ ഏ​ക​ദേ​ശം മൂ​ന്നി​ലൊ​ന്നും സ്ത്രീ​കളാണ്. ആ​ഫ്രി​ക്ക​യി​ൽ​നി​ന്നും 200 പേ​ർ വെ​ബ് സ​മ്മി​റ്റി​നാ​യി ഖ​ത്ത​റി​ലെ​ത്തും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് സ്റ്റാ​ർ​ട്ട​പ്പു​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നും അ​വ​സ​ര​മു​ണ്ട്. മൈ​ക്രോ​സോ​ഫ്റ്റ്, സ്‌​നാ​പ്പ്, ഖ​ത്ത​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി, ഡെ​ലോ​യി​റ്റ് തു​ട​ങ്ങി​യ കമ്പനികളും സമ്മിറ്റിലുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News