Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ കനത്ത മഴ; എമര്‍ജന്‍സി അലര്‍ട്ട് നല്‍കി ആഭ്യന്തര മന്ത്രാലയം

November 02, 2023

Qatar_News_Malayalam

November 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:  ഖത്തറില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ. മഴയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ടണലുകളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മിക്കയിടങ്ങളിലും ഗതാഗത തടസ്സമുണ്ടായി.

അതേസമയം കനത്ത മഴ തുടരുന്നതിനാല്‍ ആഭ്യന്തര മന്ത്രാലയം ഫോണുകളില്‍ എമര്‍ജന്‍സി അലര്‍ട്ട് നല്‍കി. അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിലെ നാഷണല്‍ കമാന്റ് സെന്ററാണ് ഫോണുകളില്‍ ഉയര്‍ന്ന ശബ്ദത്തോടെയുള്ള അടിയന്തര സന്ദേശമയച്ചത്.

അതേസമയം ഒക്ടോബർ 26ന് പെയ്ത  കനത്ത  മഴയിൽ ഖത്തറിലെ ചില മാളുകളിലടക്കം വെള്ളം കയറിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് എല്ലാവരുടേയും ഫോണുകളിൽ അടിയന്തര സന്ദേശം അയച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News