Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താരയുടെ മുംബൈ - ദോഹ സര്‍വീസുകള്‍ ആരംഭിച്ചു

December 17, 2023

Gulf_Malayalam_News

December 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സിന്റെ മുംബൈ- ദോഹ സര്‍വീസുകള്‍ക്ക് തുടക്കമായി. ഡിസംബര്‍ 15 ന് വിസ്താരയുടെ എ 321 നിയോ വിമാനം മുംബൈയില്‍ നിന്ന് ദോഹയിലേക്ക് ഉദ്ഘാടന സര്‍വീസ് നടത്തി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 18: 45(ist) ന് പുറപ്പെട്ട വിമാനം 20:30 ( പ്രദേശിക സമയം) ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാത്താവളത്തിലെത്തി. മുംബൈ- ദോഹ റൂട്ടില്‍ ആഴ്ചയില്‍ നാല് നേരിട്ടുള്ള സര്‍വീസുകള്‍ വിസ്താര നടത്തും. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. 

ഗള്‍ഫ് രാജ്യങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കുന്നതില്‍ മുംബൈ-ദോഹ സര്‍വീസ് സുപ്രധാനമാണെന്ന് വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. ദോഹയ്ക്ക് പുറമെ അബുദാബി, ദമാം, ദുബായ്, ജിദ്ദ, മസ്‌കത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കും വിസ്താര എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News