Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇന്ത്യ ഉള്‍പ്പെടെ 33 രാജ്യങ്ങള്‍ക്ക് ഇറാനില്‍ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചു

December 14, 2023

Qatar_Malayalam_News

December 14, 2023

ന്യൂസ്‌റൂം ബ്യുറോ

ഇറാന്‍: ഇന്ത്യ ഉള്‍പ്പെടെ 33 രാജ്യങ്ങള്‍ക്ക് ഇറാന്‍ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചു. സാംസ്‌കാരിക പൈതൃകം, ടൂറിസം, കരകൗശല വകുപ്പുകള്‍ നിശ്ചയിച്ച മുന്‍ഗണനകള്‍ക്ക് അനുസൃതമായാണ് തീരുമാനം. സന്ദര്‍ശകരെ സ്വാഗതം ചെയ്യാനുള്ള രാജ്യത്തിന്റെ സന്നദ്ധത പ്രകടമാക്കുന്നതാണ് തീരുമാനമെന്ന് ടൂറിസം മന്ത്രി ഇസത്തൊള്ള സര്‍ഗാമി പറഞ്ഞു.

ഇന്ത്യ, ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, റഷ്യ, ലബനന്‍, ഉസ്ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ടുണിഷ്യ, സിംബാംബ്‌വെ, മൗറീഷ്യസ്, ഇന്തോനേഷ്യ, സിഷെല്‍സ്, ബ്രൂണൈ, ജപ്പാന്‍, സിംഗപ്പൂര്‍, കംബോര്‍ഡിയ, മലേഷ്യ, വിയറ്റ്‌നാം, ബ്രസീല്‍, പെറു, ക്യൂബ, മെക്‌സിക്കോ, വെനസ്വേല, ബോസ്‌നിയ- ഹെര്‍സഗോവിന, സെര്‍ബിയ, ക്രൊയേഷ്യ, ബെലാറസ് എന്നീ രാജ്യങ്ങള്‍ക്കാണ് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചത്.

ഒമാനി പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ രഹിത പ്രവേശനം നേരത്തെ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. അറുപത് രാജ്യങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കണമെന്ന നിര്‍ദേശത്തില്‍ 33 രാജ്യങ്ങള്‍ക്കാണ് വിസ രഹിത പ്രവേശനം അനുവദിച്ചത്. 

അതിനിടെ ഇറാനില്‍ നിന്നുള്ള ഉംറ യാത്രയ്ക്കും അനുമതി ലഭിച്ചു. ഡിസംബര്‍ 19 മുതല്‍  ഇറാനിയന്‍ പൗരന്‍മാര്‍ക്ക് സൗദി അറേബ്യയില്‍ ഉംറ ചെയ്യാമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ട് വര്‍ഷത്തിന് ശേഷമാണ് ഇറാനില്‍ നിന്ന് ഉംറയ്ക്ക് അനുമതി ലഭിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News