Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പുതിയ അതിഥികളെത്തി; ഖത്തറിലെ ജലാശയങ്ങളില്‍ കണ്ടെത്തിയത് വിവിധയിനങ്ങളിലെ 50-ലധികം ഡോള്‍ഫിനുകളെ..

March 16, 2024

news_malayalam_dolphins_spots_by_moecc_in_qatar

March 16, 2024

അഞ്ജലി ബാബു

ദോഹ: ഖത്തറിലെ ജലാശയങ്ങളില്‍ വിവിധയിനത്തിലുള്ള 50-ലധികം ഡോള്‍ഫിനുകളെ കണ്ടെത്തി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 50-ലധികം കോമണ്‍ ബോട്ടില്‍നോസ് ഡോള്‍ഫിനുകളേയും 3 ഇന്‍ഡോ-പസഫിക് ഹംപ്ബാക്ക് ഡോള്‍ഫിനുകളേയുമാണ് കണ്ടെത്തിയത്. നവജാത ഡോള്‍ഫിനുകളുടേയും സാന്നിധ്യം കണ്ടെത്തിയതായി മന്ത്രാലയത്തിലെ ഗവേഷക സംഘം വ്യക്തമാക്കി. 

-കോമണ്‍ ബോട്ടില്‍ നോസ് ഡോള്‍ഫിന്‍

ടര്‍സിയോപ്സ് വര്‍ഗ്ഗത്തില്‍പ്പെട്ട മൂന്നിനം ബോട്ടില്‍ നോസ് ഡോള്‍ഫിനുകളില്‍ ഒന്നാണ് കോമണ്‍ ബോട്ടില്‍ നോസ് ഡോള്‍ഫിനുകള്‍. ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ ചെലവഴിക്കുന്നവയാണിവ, സാധാരണയായി ഈ ഡോള്‍ഫിനുകള്‍ മിതശീതോഷ്ണ, ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് ജീവിക്കുന്നത്. 2 മുതല്‍ 4 മീറ്റര്‍ വരെ നീളവും 150 മുതല്‍ 650 കിലോഗ്രാം വരെ ഭാരവുമാണുള്ളത്. 'പോഡ്സ്' എന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പുകളിലാണ് ഇവ ജീവിക്കുന്നത്. 

-ഇന്‍ഡോ-പസഫിക് ഹമ്പ്ബാക്ക് ഡോള്‍ഫിന്‍

കിഴക്കന്‍ ഇന്ത്യന്‍, പടിഞ്ഞാറന്‍ പസഫിക് സമുദ്രങ്ങളിലെ തീരക്കടലില്‍ വസിക്കുന്ന ഒരു ഇനമാണ് ഇന്‍ഡോ-പസഫിക് ഹംപ്ബാക്ക് ഡോള്‍ഫിനുകള്‍. ചില പ്രദേശങ്ങളില്‍ ഇവ ചൈനീസ് വൈറ്റ് ഡോള്‍ഫിന്‍ എന്നും അറിയപ്പെടുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഹംപ്ബാക്ക് ഡോള്‍ഫിന്റെ വര്‍ഗമായും കണക്കാക്കുന്നു. ചാരനിറമോ വെള്ള, പിങ്ക് നിറങ്ങളിലോ കാണപ്പെടും. വലിയ ഇന്‍ഡോ-പസഫിക് ഹംപ്ബാക്ക് ഡോള്‍ഫിനുകള്‍ക്ക് 2 മുതല്‍ 3.5 മീറ്റര്‍ വരെ നീളവും കുഞ്ഞുങ്ങള്‍ക്ക് 1 മീറ്ററും വരെ നീളവും ഉണ്ട്. 150 മുതല്‍ 230 കിലോഗ്രാം വരെയാണ് ഇവയുടെ ഭാരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News