Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിന്റെ ഇടപെടലില്‍ റഷ്യന്‍ പിടിയിലായിരുന്ന നാല് യുക്രൈന്‍ കുട്ടികളെ മോചിപ്പിച്ചു

October 16, 2023

news_malayalam_qatar_as_mediators

October 16, 2023

അഞ്ജലി ബാബു 

ദോഹ: റഷ്യന്‍ പിടിയിലായിരുന്ന നാല് യുക്രൈന്‍ കുട്ടികളെ ഖത്തറിന്റെ മധ്യസ്ഥതയില്‍ മോചിപ്പിച്ചു. കുട്ടികളെ മോചിപ്പിച്ചതായും സുരക്ഷിതരാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. കുട്ടികള്‍ ഖത്തര്‍ എംബസിയിലൂടെ മാതാപിതാക്കള്‍ക്കൊപ്പം ചേരുമെന്നും മധ്യസ്ഥ ശ്രമവുമായി സഹകരിച്ച റഷ്യ, യുക്രെയ്ന്‍ രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. 

മോചിതരായ ഒരു കുട്ടി മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും വിദേശകാര്യ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലങ്ങളിലെ ഖത്തറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് റഷ്യൻ പിടിയിലായിരുന്ന 2 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള നാല് കുട്ടികള്‍ മോചിതരായത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെയാണ് കുട്ടികള്‍ റഷ്യയിൽ കുടുങ്ങിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News