Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു

April 17, 2024

news_malayalam_kuwait_uae_meeting_about_re_entry_of_deported_expats

April 17, 2024

ന്യൂസ്‌റൂം ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും യുഎഇയില്‍ നിന്നും നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി. ഉഭയകക്ഷി സുരക്ഷാ യോഗത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു. കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സലേം അല്‍ നവാഫും യുഎഇ സുരക്ഷാ പ്രതിനിധി സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

നാടുകടത്തപ്പെട്ട പ്രവാസികള്‍ ഏതെങ്കിലും രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് യോഗം ചേര്‍ന്നത്. നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയാന്‍ ഇലക്ട്രോണിക് ലിങ്ക് ഉപയോഗിക്കും. ഇലക്ട്രോണിക് സുരക്ഷാ ലിങ്ക് വഴി ഇരു രാജ്യങ്ങളില്‍ നിന്നും നാടുകടത്തപ്പെട്ടവരുടെ പേര് വിവരങ്ങള്‍ കൈമാറുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പദ്ധതികളും കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ചചെയ്തു. 

വ്യാജ ലൈസന്‍സ് പ്ലേറ്റുകള്‍ നിര്‍മ്മിച്ചിട്ടുള്ള വ്യക്തികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമുള്ള സുരക്ഷാ ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ ചര്‍ച്ചയായി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News