Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
യുഎഇ-ഇന്ത്യ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സാധ്യതാ പഠനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട് 

October 10, 2023

news_malayalam_development_updates

October 10, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: യു.എ.ഇ.യിലെ ഫുജൈറ-മുംബൈ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് പദ്ധതിയുടെ സാധ്യത പഠനം ഉടൻ ആരംഭിക്കുമെന്ന്  റിപ്പോർട്ട്. കടലിനടിയിൽ 1826 കിലോമീറ്റർ നീളമുള്ള തുരങ്കമാണ് നിർമ്മിക്കുന്നതാണ് പദ്ധതി. ഇതിലൂടെ യാത്രക്കാർക്ക് രണ്ട് മണിക്കൂറിനുള്ളിൽ യുഎഇ-മുംബൈ റൂട്ടിൽ യാത്ര ചെയ്യാൻ കഴിയും.

അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് പദ്ധതി യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ പരിഗണനയിലാണെന്നും പഠനം പൂർത്തിയാക്കി ഉടന്‍ തന്നെ സാധ്യതാ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സർവിസിന് ഉപയോഗിക്കേണ്ട വാഹനങ്ങളുടെ തരം, നിർമാണ രീതി എന്നിവ വിശദമാകുന്നതാവും റിപ്പോർട്ട്. 2018ല്‍ അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് എംഡിയും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുള്ള അല്‍ഷെഹി വിശദമായി ചർച്ച ചെയ്‌തിരുന്നു.

റൂട്ടുകൾ ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് നീക്കം, യാത്ര എന്നിവയ്‌ക്കൊപ്പം എണ്ണ പൈപ്പ് ലൈന്‍, കുടിവെള്ള പൈപ് ലൈന്‍ എന്നിവ സ്ഥാപിക്കാന്‍ കഴിയുമെന്നതാണ് യുഎഇയെ ആകര്‍ഷിച്ചത്. പദ്ധതി യാഥാർഥ്യമാക്കുന്നതിലൂടെ ഇന്ത്യയിലെ പ്രവാസികൾക്ക് കുറഞ്ഞ ചെലവില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് യു.എ.ഇയിലെത്താൻ  കഴിയും. കൂടാതെ, വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട പാതയായി ഇത് മാറും. കടലിനടിയിലെ മനോഹരമായ കാഴ്ചകള്‍ കാണാനും അവസരമൊരുക്കുന്നതാണ് പദ്ധതി.

അതേസമയം, അണ്ടർവാട്ടർ സർവീസ് ഭാവിയില്‍ സൗദി ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി വേഗത്തില്‍ ബന്ധിപ്പിക്കാനും കഴിയും. അള്‍ട്രാ സ്പീഡ് ഫ്‌ലോട്ടിങ് ട്രെയിനുകളായിരിക്കും ഉപയോഗിക്കാനാണ് നിലവിലെ തീരുമാനം.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News