Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഫോബ്‌സ് മാഗസിൻ്റെ ശക്തരായ ബിസിനസ്സ് വനിതകളുടെ പട്ടികയിൽ രണ്ട് ഖത്തറി വനിതകളും

February 26, 2024

news_malayalam_development_updates_in_qatar

February 26, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ​ഫോ​ബ്‌​സ് മാ​ഗ​സിന്റെ 2024ലെ മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ 100 ബി​സി​ന​സ് വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ട് ഖ​ത്ത​റി വ​നി​ത​ക​ളും ഇ​ടം പി​ടി​ച്ചു. ഫോ​ബ്‌​സ് പ​ട്ടി​ക​യി​ൽ ക്യു.​എ​ൻ.​ബി ക്യാ​പി​റ്റ​ൽ സി.​ഇ.​ഒ​യും ബോ​ർ​ഡ് അം​ഗ​വു​മാ​യ മി​റ അ​ൽ അ​തി​യ്യ പ​ട്ടി​ക​യി​ൽ 68ാം സ്ഥാ​നത്തും, അ​ൽ ഫാ​ലി​ഹ് എ​ജു​ക്കേ​ഷ​ൻ ഹോ​ൾ​ഡി​ങ് സി.​ഇ.​ഒ ശൈ​ഖ അ​ൻ​വ​ർ ബി​ൻ​ത് ന​വാ​ഫ് അൽ താനി 74ാമ​ത് സ്ഥാനത്തും ഇടം നേടി.  

2014ൽ അ​ൽ അ​തി​യ്യ ​ക്യു.​എ​ൻ.​ബി ക്യാ​പി​റ്റ​ൽ സി.​ഇ.​ഒ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തിന് ​ശേ​ഷം ഖ​ത്തറി ​സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ അവർ വ​ഹി​ച്ച പ​ങ്ക് ഫോ​ബ്‌​സ് മാ​ഗ​സി​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ശൈ​ഖ അ​ൻ​വ​ർ ബി​ൻ​ത് അൽ താനി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ ഫാ​ലി​ഹ് എ​ജു​ക്കേ​ഷ​ൻ ഹോ​ൾ​ഡി​ങ്ങി​ന് സ്‌​റ്റോ​ക്ക് മാ​ർ​ക്ക​റ്റി​ൽ ലി​സ്റ്റ് ചെ​യ്യു​ന്ന ആ​ദ്യ ഖ​ത്ത​റി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നമാണ്. വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആദ്യ ഖ​ത്തറി പ​ബ്ലി​ക് ഷെ​യ​ർ ഹോ​ൾ​ഡി​ങ് ക​മ്പ​നി എന്ന സവിഷേശതയും ഇതിനുണ്ട്.

അതേസമയം, മൈ​ക്രോ​സോ​ഫ്റ്റ് ഖ​ത്ത​റി​ന്റെ ജ​ന​റ​ൽ മാ​നേ​ജ​ർ ലാ​ന ഖ​ല​ഫ് പ​ട്ടി​ക​യി​ൽ 60ാമതും,  ക​മേ​ഴ്‌​സ്യ​ൽ ബാ​ങ്ക് സി.​ഇ.​ഒ​യും എ​ക്‌​സി​ക്യൂ​ട്ടി​വ് ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ ലി​യോ​ണി റൂ​ത്ത് ലെ​ത്ത് ബ്രി​ജ് 70ാമതും, ​സി​ദ്‌​റ മെ​ഡി​സി​ൻ സി.​ഇ.​ഒ ഇ​യാ​ബോ ടി​നു​ബു-​കാ​ർ​ച് 87മത് ​സ്ഥാ​നങ്ങളും ക​ര​സ്ഥ​മാ​ക്കി. ഒ​റാ​ക്ക്ൾ ഖ​ത്ത​ർ എം.​ഡി ല​ല്ലാ ഹ​നാ​നെ ഡ്രി​സീ പ​ട്ടി​ക​യി​ൽ 94ാമ​ത് സ്ഥാനത്താണ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News