Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഗസയിൽ നിന്ന് ചികിത്സയ്ക്കായി യു.എ.ഇയിലെത്തിച്ച രണ്ട് പേർ കൂടി മരിച്ചു

December 26, 2023

news_malayalam_death_news_in_uae

December 26, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ മുനമ്പിൽ നിന്ന് ചികിത്സയ്ക്കായി യു.എ.ഇയിലെത്തിച്ച രണ്ട് പേർ കൂടി മരണപ്പെട്ടതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം (MoH) അറിയിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന 58ഉം 63ഉം പ്രായമുള്ള രണ്ട് ഫലസ്തീനികളാണ് മരിച്ചത്. മരണത്തിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന് മന്ത്രാലയം അനുശോചനം അറിയിച്ചു. 

ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളോടെ യു.എ.ഇയിലെത്തിയ ഇവരെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആവശ്യമായ ആരോഗ്യ പരിചരണം ലഭിച്ചിട്ടും ഇവരുടെ അവസ്ഥ ക്രമേണ വഷളാവുകയായിരുന്നു. രാജ്യത്ത് എത്തുന്ന എല്ലാ രോഗികൾക്കും പരിക്കേറ്റ വ്യക്തികൾക്കും ഉയർന്ന തലത്തിലുള്ള ആരോഗ്യ പരിപാലന സേവനങ്ങൾ തന്നെയാണ് നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. 

അതേസമയം, ഗസയിൽ നിന്ന് ചികിത്സയ്ക്കായി യു.എ.ഇയിലെത്തിച്ച 58 വയസ്സുകാരനും ഡിസംബർ 24ന് മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം (MoH) അറിയിച്ചിരുന്നു. ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളോടെ യു.എ.ഇയിലെത്തിയ ഇദ്ദേഹത്തെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആവശ്യമായ ആരോഗ്യ പരിചരണം ലഭിച്ചിട്ടും അദ്ദേഹത്തിന്റെ അവസ്ഥ ക്രമേണ വഷളാവുകയായിരുന്നു. തുടർന്ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News