Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി 

November 01, 2023

news_malayalam_new_road_rules_in_qatar

November 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ദോഹയ്ക്കുള്ളിൽ ട്രക്കുകൾക്കും, 25-ലധികം യാത്രക്കാരുള്ള ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നിയന്ത്രണം ബാധകമാകുന്ന ദോഹയിലെ പ്രദേശങ്ങളുടെ മാപ്പും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. നിയമലംഘനത്തിന് 500 റിയാൽ പിഴ ഈടാക്കമെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (49) പ്രകാരമാണ് നിയന്ത്രണം. 

കൂടാതെ, 'ഫെബ്രുവരി 22' എന്ന റോഡിൽ ബസുകളുടെയും ട്രക്കുകളുടെയും പ്രവേശനം പൂർണമായി നിരോധിക്കുന്നതായും അധികൃതർ പ്രഖ്യാപിച്ചു. മിസൈമിർ, ഫിരീജ് അൽ അലി ഇന്റർസെക്ഷനുകളിൽ നിന്ന് വടക്കോട്ട് പോകുന്ന ഉം ലെഖ്ബ (ലാൻഡ്മാർക്ക്) ഇന്റർചേഞ്ച് വരെയാണ് നിരോധനം. 

അതേസമയം, നിരോധനം ഏർപ്പെടുത്തിയ തിരക്കുള്ള സമയം ഏതാണെന്നും, എത്ര കാലത്തേക്കാണ് നിരോധനമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. 

എന്നാൽ, ഈ സമയങ്ങളിൽ ബസുകൾക്കും ട്രക്കുകൾക്കും പ്രവേശനം അനുവദിക്കുന്നതിന് വാഹന ഉടമകൾക്ക് പ്രത്യേക പെർമിറ്റ് നേടാമെന്നും അധികൃതർ വ്യക്തമാക്കി. പെർമിറ്റുകൾ ട്രാഫിക് വെബ്‌സൈറ്റ് വഴിയോ മെട്രാഷ് 2 ആപ്ലിക്കേഷൻ വഴിയോ ലഭിക്കും. പെർമിറ്റ് തരം വ്യക്തമാക്കുന്ന പ്രോജക്റ്റ് മാനേജ്മെന്റിൽ നിന്നുള്ള കത്ത്, സർക്കാർ സ്ഥാപനവുമായുള്ള വർക്ക് കരാർ, കമ്പനിയുടെ രജിസ്ട്രേഷന്റെ പകർപ്പ്, സാധുവായ വാഹന രജിസ്ട്രേഷന്റെ പകർപ്പ് എന്നീ രേഖകൾ പെർമിറ്റ് അപേക്ഷിക്കുന്നതിന് നിർബന്ധമാണ്.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News