Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൽമാൻ ഖാൻ നായകനായ 'ടൈഗർ 3' സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ നിരോധനം 

November 14, 2023

Malayalam_News_Qatar

November 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: നവംബർ 12ന് റിലീസ് ചെയ്ത സൽമാൻ ഖാൻ നായകനായ ഹിന്ദി ആക്ഷൻ ചിത്രം 'ടൈഗർ 3' സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ നിരോധനം. കുവൈത്ത്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ സിനിമ നിരോധിച്ചതായാണ് റിപ്പോർട്ട്. മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്ന കാരണത്താലാണ് നിരോധനം.

അതേസമയം, മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയും പാക്കിസ്ഥാനെതിരായ നിരവധി ഡയലോഗുകൾ സിനിമയിൽ പറയുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം, തമിഴ് ചിത്രമായ ബീസ്റ്റ് കുവൈത്തിലും ഖത്തറിലും നിരോധിച്ചിരുന്നു. കൂടാതെ, അക്ഷയ് കുമാർ നായകനാകുന്ന 'സാമ്രാട്ട് പൃഥ്വിരാജ്' എന്ന സിനിമയ്ക്കും കുവൈത്തിലും  ഒമാനിലും വിലക്കുണ്ടായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News