Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ അൽ തുമാമ റമദാൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു 

March 05, 2024

news_malayalam_sports_news_updates

March 05, 2024

ഖദീജ അബ്രാർ 

ദോഹ: അൽ തുമാമ റമദാൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ (ക്യുഎസ്എഫ്എ) അറിയിച്ചു. അൽ-തുമാമ ഫരീജ് പ്ലേഗ്രൗണ്ടിലാണ് മത്സരം. മാർച്ച് 11ന് (തിങ്കൾ) ആരംഭിക്കുന്ന മത്സരത്തിൽ 10നും 14നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾക്ക് ക്യുഎസ്എഫ്എ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർ മത്സരത്തിൻ്റെ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. 

മത്സരത്തിൻ്റെ നിബന്ധനകളും വ്യവസ്ഥകളും: - 

1) മത്സരം സമനിലയിൽ അവസാനിച്ചാൽ എക്സ്ട്രാ ടൈം നൽകാതെ പെനാൽറ്റി ഷൂട്ടൗട്ട് നിയമം പ്രയോഗിക്കും

2) കുറഞ്ഞത് 9 കളിക്കാരും, പരമാവധി 12 കളിക്കാരുമാണ് ഒരു ടീമിൽ ഉണ്ടായിരിക്കേണ്ടത്. ടീമിൽ കുറഞ്ഞത് രണ്ട് ഖത്തറികളെങ്കിലും നിർബന്ധമാണ്. 

3) 9 കളിക്കാർ ഫീൽഡിലും (8 കളിക്കാരും ഒരു ഗോൾകീപ്പറും) ഗ്രൗണ്ടിൽ കുറഞ്ഞത് 7 പേരും ഉണ്ടായിരിക്കണം. അവരിൽ ഒരാൾ ഖത്തറി ആയിരിക്കണം.

4) ഓരോ ടീമിലും 14 വയസ്സ് പ്രായമുള്ള പരമാവധി രണ്ട് കളിക്കാരുണ്ടായിരിക്കണം. 

5) ഖത്തർ ഫുട്ബോൾ അസോസിയേഷനിൽ (ക്യു.എഫ്.എ) രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കളിക്കാരനെ മാത്രമേ ഒരു ടീമിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കൂ.

6) ഒരു കളിക്കാരന് ഒന്നിലധികം ടീമുകളിൽ രജിസ്റ്റർ ചെയ്യാൻ അനുവാദമില്ല.

7) കളിക്കാരുടെ ആരോഗ്യനിലയുടെ പൂർണ ഉത്തരവാദിത്തം ടീമിനാണ്.

8) 30 മിനിറ്റാണ് (15-15 മിനിറ്റ്) മത്സര സമയം. മത്സരത്തിനിടയിൽ 5 മിനിറ്റ് വിശ്രമവും അനുവദിക്കും. 

9) മത്സരത്തിൽ എപ്പോൾ വേണമെങ്കിലും പകരക്കാരെ (സബ്സ്റ്റിറ്റ്യുട്ട്) ഉപയോഗിക്കാം.

10) മത്സരത്തിന് എത്താൻ വൈകുന്ന ടീമുകൾക്ക് പോയിന്റുകൾ നഷ്ടപ്പെടും. ആവർത്തിച്ചുള്ള കാലതാമസമുണ്ടാക്കുന്ന ടീമുകളെ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കും. കൂടാതെ, ഗ്യാരണ്ടി തുക തിരികെ നൽകില്ല.

11) യൂണിഫോമിന്റെ പുറകിൽ കളിക്കാരുടെ നമ്പറുകൾ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം. ഷിൻ ഗാർഡുകൾ ധരിക്കേണ്ടത് നിർബന്ധമാണ്. 

12) ഏതെങ്കിലും കളിക്കാരൻ അപമാനകരമായ പെരുമാറ്റം പ്രകടിപ്പിക്കുകയാണെങ്കിൽ, സംഘാടക സമിതിക്ക് കളിക്കാരനെയോ ടീമിനെയോ ടൂർണമെൻ്റിൽ നിന്ന് നീക്കം ചെയ്യൻ അനുവാദമുണ്ട്.

13) ടൂർണമെൻ്റ് അവസാനിക്കുന്നത് വരെ ടീമിനെ പിൻവലിക്കുകയോ അയോഗ്യരാക്കുകയോ ചെയ്തില്ലെങ്കിൽ, ഗ്യാരണ്ടി തുക തിരികെ നൽകും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News