Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ ത്രോ ബാക്ക് ഫുഡ് ഫെസ്റ്റിവല്‍ ഏപ്രില്‍ 15 വരെ നീട്ടി

April 06, 2024

news_malayalam_throw_back_food_festival_in_qatar_extends_to_april_15

April 06, 2024

അഞ്ജലി ബാബു

ദോഹ: ഖത്തറില്‍ റമദാനോട് അനുബന്ധിച്ച് ആരംഭിച്ച ത്രോ ബാക്ക് ഫുഡ് ഫെസ്റ്റിവല്‍ ഏപ്രില്‍ 15 വരെ നീട്ടി. വൈവിധ്യമാര്‍ന്ന പരമ്പരാഗത ഭക്ഷണങ്ങളുടേയും രുചികളുടേയും പ്രദര്‍ശനമാണിത്. ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ബഹുരാഷ്ട്ര പാചക രീതികളും ഖത്തരി പാരമ്പര്യ രുചികളും ആസ്വദിക്കാനാവും. 

പതിനഞ്ചിലധികം പ്രാദേശിക, അന്തര്‍ദേശീയ റെസ്റ്റോറന്റുകള്‍ പ്രദര്‍ശനത്തിലുണ്ട്. ഖത്തര്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര റെസ്റ്റോറന്റുകള്‍ക്ക് പുറമേ ഫലസ്തീന്‍ കഫറ്റീരിയ, ഒമര്‍ അല്‍ ഖയാം, പൊപ്പേയ, ഓറഞ്ച് കിയോസ്‌ക്, അല്‍ സര്‍ക്ക സീന്‍ തുടങ്ങിയ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെസ്റ്റോറന്റുകളിലെ രുചികളും മേളയില്‍ ആസ്വദിക്കാനാവും. 

ഓള്‍ഡ് ദോഹ തുറമുഖത്ത് ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെ എല്ലാ ദിവസവും സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ പ്രവേശനം സൗജന്യമാണ്‌.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News