October 01, 2023
October 01, 2023
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോയ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ എടത്തിരുത്തി പല്ലയിൽ ഇസ്മായിലാണ് (54) മരിച്ചത്. ദീർഘകാലമായി കുവൈത്തിൽ പ്രവാസിയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് നാട്ടിലേക്ക് തിരിച്ചത്. ഒക്ടോബർ 21ന് മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് മരണം. പിതാവ്: പരേതനായ ശാന്തിപുരത്ത് ഇബ്രാഹിം ഹാജി. മകൻ: ഇർഷാദ് (കുവൈത്ത്). സഹോദരങ്ങൾ: യൂസഫ്, ബഷീർ (കുവൈത്ത്).
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G