Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സ്വർണാഭരണം മോഷ്ടിച്ച് വിൽപന നടത്തിയ മൂന്നു പേർ പിടിയിൽ

September 01, 2023

Gulf_Malayalam_News

September 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പെര്‍മിറ്റില്ലാതെ ഉപയോഗിച്ച സ്വർണാഭരണങ്ങൾ വിൽപന നടത്തിയ ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരായ മൂന്നു പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി.പ്രതികൾ  വന്‍തോതില്‍ ഇത്തരം ഇടപാട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

സ്വർണാഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ പ്രതികളുടെ കൈവശമുണ്ടായിരുന്നില്ലെന്ന്  ആഭ്യന്തര മന്ത്രാലയം എക്‌സ് ട്വിറ്ററില്‍ വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത സാധനങ്ങള്‍ മോഷ്ടിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. അനധികൃതമായി സൂക്ഷിച്ച പണവും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്.ആവശ്യമായ നിയമ നടപടികള്‍ പൂർത്തീകരിക്കുന്നതിനായി പ്രതികളെയും തൊണ്ടിമുതലും മൂന്നുപേരെയും കണ്ടുകെട്ടിയ സാധനങ്ങള്‍ സഹിതം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News