Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ജിസിസി ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഖത്തര്‍ ടീം ബിക്ക്

November 05, 2023

Gulf_Malayalam_News

November 05, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ജിസിസി ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഖത്തര്‍ നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ടീം ബി സ്വന്തമാക്കി . ഫൈനലില്‍ കുവൈത്തായിരുന്നു ഖത്തറിന്റെ എതിരാളികള്‍. കഴിഞ്ഞ ദിവസം (ഞായറാഴ്ച) അല്‍ ഗരാഫ സ്പോര്‍ട്സ് ഹാളില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 18-16 എന്ന സ്‌കോറിന് കുവൈത്തിനെ ഖത്തര്‍ പരാജയപ്പെടുത്തി.

രണ്ട് ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് ടീമുകള്‍ പങ്കെടുത്തു. ഗ്രൂപ്പ് ഘട്ടം മുതല്‍ കളിച്ച നാല് മത്സരങ്ങളിലും ഖത്തര്‍ വിജയം നേടി. കുവൈത്ത് ടീം (ടീം എ) രണ്ടാം സ്ഥാനവും വെള്ളിയും കരസ്ഥമാക്കി. ഖത്തറിന്റെ എ ടീമിനെ പരാജയപ്പെടുത്തിയ കുവൈത്ത് ടീം ബിം വെങ്കലവും നേടി.

ക്യുബിഎഫ് സെക്രട്ടറി ജനറല്‍ സാദൂന്‍ സബാഹ് അല്‍ കുവാരി, ക്യുബിഎഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം അബ്ദുള്‍ റഹ്‌മാന്‍ അല്‍ ഹിത്മി, കുവൈത്ത് ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ അസിസ്റ്റന്റ് ട്രഷററും കുവൈത്ത് ഡെലിഗേഷന്‍ തലവനുമായ മെഷാല്‍ മുഹമ്മദ് എന്നിവര്‍ ട്രോഫികള്‍ ഏറ്റുവാങ്ങി. 

അതേസമയം, എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് ജിസിസി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News