Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സ്വിറ്റ്‌സർലൻഡിലും ബുർഖ ധരിക്കുന്നതിന് വിലക്ക്; നിയമം ലംഘിച്ചാൽ പിഴ

September 21, 2023

Qatar_News_Malayalam

September 21, 2023

ന്യൂസ്‌റൂം ബ്യുറോ

ബേൺ (സ്വിറ്റ്‌സർലൻഡ്): സ്വിറ്റ്‌സർലൻഡിൽ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി സ്വിസ് പാർലമെന്റ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ പറഞ്ഞു. ബുർഖ ധരിക്കുന്നത് നിരോധിക്കണമെന്ന ദേശീയ കൗൺസിലിന്റെ ബില്ലാണ് പാസായത്. 

രാജ്യത്ത് സ്ത്രീകൾ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്വിസ് പാർലമെന്റ് നിരോധനം ഏർപ്പെടുത്തിയത്. ബുർഖ, ഹിജാബ്, മാസ്കുകൾ പോലുള്ള എല്ലാ ശിരോവസ്ത്രങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്നതിനാണ് സ്വിസ് വോട്ടർമാർ അനുകൂലമായി പ്രതികരിച്ചത്. 

അതേസമയം,  ബുർഖ നിരോധിക്കണമെന്ന അഭിപ്രായത്തിൽ സ്വിറ്റ്സർലാൻഡിൽ നിരവധി മുസ്ലീം ​ഗ്രൂപ്പുകൾ വിമർശനവുമായി രം​ഗത്ത് വന്നിരുന്നു. സ്വിറ്റ്‌സർലൻഡിൽ 30 ശതമാനം സ്ത്രീകളാണ് ഹിജാബ് ഉപയോഗിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News