Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന

August 23, 2023

August 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ആരോഗ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഭഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന കാമ്പയിൻ ആരംഭിച്ചു. ഉം സലാൽ മുനിസിപ്പാലിറ്റിയും അൽ ദായെൻ മുനിസിപ്പാലിറ്റിയുമാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. ആരോഗ്യ,ഭക്ഷ്യസുരക്ഷയിൽ ഉയർന്ന നിലവാരം കൈവരിക്കാൻ ലക്ഷ്യമാക്കിയാണ് പരിശോധന.

ലോജിസ്റ്റിക് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന  സെൻട്രൽ കിച്ചണുകളുടെ പരിശോധനയിലൂടെയാണ് ഉംസലാൽ മുനിസിപ്പാലിറ്റിയിൽ പദ്ധതി ആരംഭിച്ചത്. സെൻട്രൽ കിച്ചണുകളിൽ നിന്ന് വിൽപന കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിന്റെയും ഗതാഗതത്തിന്റെയുംവിവിധ ഘട്ടങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

അറവുശാലകൾ, മത്സ്യം, പച്ചക്കറി ചന്തകൾ തുടങ്ങി എല്ലാ മേഖലകളിലും  പരിശോധന കാമ്പെയിനുകൾ നടത്താനാണ് തീരുമാനം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7


Latest Related News